HOME
DETAILS

കൊവിഡ് പ്രതിരോധം: നിരത്തുകളില്‍ ഡിവൈ.എസ്.പിമാര്‍ നേരിട്ടെത്തും

  
backup
August 12 2020 | 02:08 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനു സമഗ്ര പദ്ധതികളുമായി സംസ്ഥാന പൊലിസ്. റോഡിലും വ്യാപാര സ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഡി.ജി.പി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ തീരുമാനമായി. നിരത്തുകളിലെ പരിശോധനകള്‍ക്ക് ഡിവൈ.എസ്.പിമാര്‍ നേരിട്ട് നേതൃത്വം നല്‍കും. വ്യാപാര സ്ഥാപനങ്ങളിലും പരിശോധന കര്‍ശനമാക്കും. നിലവിലെ പ്രവര്‍ത്തനശൈലി മാറ്റണമെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ കൊവിഡ് ട്രെയ്‌സിങ് പ്രായോഗികമല്ലെന്നും അഭിപ്രായം ഉയര്‍ന്നു. റസിഡന്റ്‌സ് അസോസിയേഷന്‍, മറ്റു സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് പുതിയ സംവിധാനം കൊണ്ടുവരണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. സമ്പര്‍ക്കപ്പട്ടിക തയാറാക്കലും കണ്ടെയ്ന്‍മെന്റ് സോണുകളുടെ നിയന്ത്രണവും പൊലിസിന്റെ മേല്‍നോട്ടത്തില്‍ തുടരും. ആരോഗ്യവകുപ്പുമായി ആശയവിനിമയം നടത്തി വേണം സമ്പര്‍ക്കപ്പട്ടിക തയാറാക്കാനെന്നും പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കലക്ടറുമായി കൂടിയാലോചിക്കാനും എല്ലാ എസ്.പിമാര്‍ക്കും നിര്‍ദേശം നല്‍കി. എസ്.പിമാര്‍ മുതല്‍ ഉന്നത ഉദ്യോസ്ഥര്‍ വരെ യോഗത്തില്‍ പങ്കെടുത്തു.
അതേസമയം, കൊവിഡ് പ്രതിരോധ ചുമതല പൊലിസിനെ ഏല്‍പ്പിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. സമ്പര്‍ക്കപ്പട്ടിക തയാറാക്കാനുള്ള ചുമതല ആരോഗ്യപ്രവര്‍ത്തകരില്‍നിന്ന് മാറ്റി പൊലിസുകാരെ ഏല്‍പ്പിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പലകാര്യങ്ങളിലും അവ്യക്തതയുണ്ട്. എല്ലായിടത്തും പൊലിസ് നേരിട്ട് ഇപ്പോഴും പട്ടിക തയാറാക്കുന്നില്ല. ചില സ്ഥലത്ത് ബൈക്ക് പട്രോള്‍ സംഘമെത്തി പട്ടിക തയാറാക്കുകയാണ്. ചിലയിടങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തയാറാക്കുന്ന പട്ടിക മെഡിക്കല്‍ ഓഫിസര്‍മാരില്‍നിന്ന് പൊലിസ് ശേഖരിക്കുകയും ചെയ്യുന്നു. ഇതില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അതൃപ്തിയുണ്ട്.
നിലവില്‍ പൊലിസിനു ചുമതല നല്‍കിയിരിക്കെ തങ്ങളുടെ പുതിയ ചുമതല വ്യക്തമാക്കണമെന്ന് 4,700ഓളം വരുന്ന സംസ്ഥാനത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ സര്‍ക്കാരിനോട് ആശ്യപ്പെട്ടിട്ട് രണ്ടു ദിവസമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago