ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ: ഗുലാംനബി ആസാദ്
കൊച്ചി: ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്. ദേശീയ രാഷ്ട്രീയത്തില്‍ ഗസ്റ്റ് അപ്പിയറന്‍സ് റോള്‍ മാത്രമുള്ള ഇടതുമുന്നണി എങ്ങനെയാണ് ബി.ജെ.പിക്കെതിരേ പോരാട്ടം നടത്തുക. ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്റെ പ്രചാരണത്തിനായി ചാലക്കുടി മുന്‍ നഗരസഭാ അധ്യക്ഷന്‍ വി.ഒ പൈലപ്പന്റെ വസതിയില്‍ നടന്ന കുടുംബയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണിത്.
ചെറിയ പാര്‍ട്ടികള്‍ക്ക് അതത് സംസ്ഥാനങ്ങളില്‍ സ്വാധീനവും ശക്തിയും ഉണ്ടാകും. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ചെറിയ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ചെയ്യുന്ന വോട്ട് ബി.ജെ.പിയെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. ജനങ്ങളോട് വോട്ട് ചോദിക്കാനുള്ള ധാര്‍മിക അവകാശം പോലും നരേന്ദ്രമോദിക്കില്ലെന്നു ഗുലാംനബി പറഞ്ഞു. സ്ഥാനാര്‍ഥി ബെന്നി ബെഹനാനും കുടുംബയോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."