HOME
DETAILS
MAL
പാര്‍ട്ടി ചട്ടം ജനറല്‍ സെക്രട്ടറിയ്ക്ക് ലംഘിക്കാനുള്ളതല്ല; രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് യെച്ചൂരി
backup
April 30 2017 | 10:04 AM
ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി ചട്ടപ്രകാരം ഒരാള്‍ക്ക് മൂന്ന തവണയില്‍ കൂടുതല്‍ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ കഴിയില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലക്ക് പാര്‍ട്ടി നയം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും യെച്ചൂരി പറഞ്ഞു. നിലവില്‍ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമാണ് യെച്ചൂരി. ഓഗസ്ത് 18 ന് അദ്ദേഹത്തിന്റെ അംഗത്വ കാലാവധി അവസാനിക്കും.
നേരത്തെ യെച്ചൂരി വീണ്ടും മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കോണ്‍ ഗ്രസ് സഹായത്തോടെ രാജ്യസഭയിലെത്തുന്നത് ആത്മഹത്യാ പരമാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."