HOME
DETAILS

ബി.ജെ.പി എം.പിയെ വീട്ടുതടങ്കലിലാക്കി

  
backup
April 18, 2019 | 6:23 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a4%e0%b4%9f%e0%b4%99

 

 

ലഖ്‌നോ: രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന ഇന്നലെ പാര്‍ട്ടിയുടെ ചിഹ്നം പതിച്ച ഷാളും തോളിലിട്ട് പോളിങ് ബൂത്തിലേക്ക് ഇടിച്ചുകയറിയ ബി.ജെ.പി സിറ്റിങ് എം.പിയെ വീട്ടുതടങ്കലിലാക്കി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ മണ്ഡലത്തിലെ ബി.ജെ.പി എം.പി ഭോലാ സിങ് ആണ് പാര്‍ട്ടിയുടെ ചിഹ്നം പതിച്ച ഷാളും തോളിലിട്ട് പോളിങ് ബൂത്തിലേക്കു എത്തിയത്. ബൂത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ അവഗണിച്ചാണ് അദ്ദേഹം ഉള്ളില്‍ കടന്നത്. കോണ്‍ഗ്രസ്സിന്റെയും എസ്.പി - ബി.എസ്.പി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെയും ബൂത്ത് ഏജന്റുമാര്‍ നല്‍കിയ പരാതി പരിഗണിച്ച് ജില്ലാ ഭരണകൂടം ഇദ്ദേഹത്തെ വീട്ടുതടങ്കലിലേക്കു മാറ്റാന്‍ ഉത്തരവിടുകയായിരുന്നു.
ഇതേതുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വീട്ടിലേക്കു കൊണ്ടുപോയി. പോളിങ് അവസാനിക്കുന്നത് വരെ വീട്ടില്‍ കഴിയാനാണ് ജില്ലാ ഭരണകൂടം അദ്ദേഹത്തിനു നിര്‍ദേശം നല്‍കിയത്.


ബൂത്തിലേക്ക് എത്തിയ ഇദ്ദേഹത്തെ ആദ്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. പിന്നീട് ഇദ്ദേഹം ജില്ലാ മജിസ്‌ട്രേറ്റിനെ ഫോണില്‍ വിളിക്കുകയും ഫോണ്‍ സുരക്ഷാ ഉദ്യോഗസ്ഥനു കൈമാറുകയും തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ മജിസ്‌ട്രേറ്റുമായി സംസാരിക്കുന്നതും വിഡിയോ ദൃശ്യങ്ങളില്‍ കാണാം.
ജില്ലാ മജിസ്‌ട്രേറ്റ് ആണ് ഇദ്ദേഹത്തിന് ബൂത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, വിഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുകയും എതിര്‍സ്ഥാനാര്‍ത്ഥികളുടെ ബൂത്ത് ഏജന്റുമാരുടെ പരാതി വരികയും ചെയ്തതോടെ ജില്ലാ മജിസ്‌ട്രേറ്റ് വിഷയം ഗൗരവമായി എടുക്കുകയായിരുന്നു. എം.പിയുടെ നടപടി പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ ഇന്നലെ വോട്ടെടുപ്പ് നടക്കുന്ന എട്ട് മണ്ഡലങ്ങളില്‍ ഒന്നാണ് ബുലന്ദ്ശഹര്‍. 2014ലെ തെരഞ്ഞെടുപ്പില്‍ 4,21,973 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി.എസ്.പി സ്ഥാനാര്‍ഥി പ്രദീപ് കുമാര്‍ ജാദവിനെ ഭോലാ സിങ് പരാജയപ്പെടുത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചരിത്രപരമായ വലിയ അനീതി' മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സ്റ്റാലിന്‍

National
  •  7 minutes ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും; ഫലം അറിയാൻ വെബ്‌സൈറ്റുകളും എസ്എംഎസ് സംവിധാനവും

National
  •  35 minutes ago
No Image

തിരൂരിൽ വാടകമുറിയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ മൃതദേഹം; കൂടെ താമസിച്ചിരുന്ന അതിഥിത്തൊഴിലാളി പിടിയിൽ

crime
  •  an hour ago
No Image

യു.എസ് ഉപരോധം മറികടക്കാനായില്ല; ചൈനീസ് കപ്പല്‍ ഹോര്‍മുസിലേക്ക് തന്നെ മടങ്ങി

International
  •  an hour ago
No Image

വാഹനങ്ങളില്‍ ഇനി അമിതഭാരം കയറ്റിയാല്‍ പണികിട്ടും; ടോള്‍ നാലിരട്ടി വരെ; പുതിയ നിയമം ഇന്ന് മുതല്‍

Kerala
  •  an hour ago
No Image

സിനിമയിലെ 'ഡ്രഗ് ലേഡി' വീണ്ടും പിടിയിൽ; റിൻസി മുംതാസ് കുടുങ്ങിയത് 3.58 ഗ്രാം എം.ഡി.എം.എയുമായി

Kerala
  •  2 hours ago
No Image

ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ

International
  •  2 hours ago
No Image

'ആര് തളര്‍ത്തിയാലും ഡോക്ടറായിട്ടേ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ'  മരിക്കും മുന്‍പ് നിതിന്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം

Kerala
  •  3 hours ago
No Image

ജോർജിയ മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്; ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറി ഇറ്റലി

International
  •  3 hours ago
No Image

സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം; ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കടന്നു; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

Kerala
  •  3 hours ago