അമേരിക്കക്കെതിരേ മധ്യേഷ്യന്‍ രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് റൂഹാനി
തെഹ്റാന്: അമേരിക്കക്കെതിരേ മധ്യേഷ്യയിലെ രാജ്യങ്ങളെല്ലാം ഒന്നിക്കണമെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി. തെഹ്്റാനില് നടന്ന സൈനികദിന പരേഡിനെ അഭിസംബോധനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലയിലെ എല്ലാ പ്രശ്നങ്ങളുടെയും പിന്നില്‍ അമേരിക്കയും അവരുടെ സഖ്യരാജ്യമായ ഇസ്റാഈലുമാണെന്നു പറഞ്ഞ റൂഹാനി സയണിസത്തെ പരാജയപ്പെടുത്താന്‍ എല്ലാ അയല്‍രാജ്യങ്ങളും ഒന്നിച്ചുനില്‍ക്കണമെന്ന് ആഹ്വാനം ചെയ്തു.
അതേസമയം ഇറാന്റെ സായുധസേനകള്‍ അയല്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയല്ലെന്നും റൂഹാനി വ്യക്തമാക്കി. നിങ്ങള്‍ക്കോ നിങ്ങളുടെ താല്പര്യങ്ങള്ക്കോ ഇറാന് എതിരല്ല, അക്രമികളോടു മാത്രമാണ് എതിര്‍പ്പ്. നമുക്ക് ഒന്നിച്ചുനില്‍ക്കാം. അക്രമികളില്‍ നിന്ന് മേഖലയെ രക്ഷപ്പെടുത്താം. ദേശീയ ടെലിവിഷന്‍ സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ അയല്രാജ്യങ്ങളോടായി ഇറാന് പ്രസിഡന്റ് പറഞ്ഞു.
പരേഡിനിടെ മിസൈലുകള്‍, അന്തര്‍വാഹിനികള്‍, റഡാറുകള്‍ എന്നിവയ്ക്കു പുറമെ റഷ്യന്‍ നിര്‍മിത എസ്-300 മിസൈല്‍ പ്രതിരോധ സംവിധാനവും പ്രദര്‍ശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."