'ഇതാണ് ഇന്ത്യയെ മനോഹരമാക്കുന്നത്'-ബംഗളൂരു സംഘര്‍ഷത്തിനിടെ ക്ഷേത്രം സംരക്ഷിക്കാനായി മതില്‍ തീര്‍ത്ത് മുസ്‌ലിം യുവാക്കള്‍
ബംഗളൂരു: ഏതക്രമങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കുമിടയിലും ഉണ്ടാവും ഓര്‍ത്തു വെക്കാന്‍ മനോഹരമായ കണ്ണു നിറക്കുന്ന ചേലേറുന്ന കുറച്ചു ചിത്രങ്ങള്‍. ഇവിടെയിതാ സംഘര്‍ഷം കത്തിക്കാളുന്നതിനിടെ ബംഗളൂരു നഗരത്തിലെ ക്ഷേത്രത്തെ സംരക്ഷിക്കാന്‍ മതിലായിരിക്കുന്നു കുറച്ച് മുസ്‌ലിം യുവാക്കള്‍. ബാബരിയുടെ നോവും സംഘ്പരിവാറിന്റെ ഭീഷണികളും ശക്തമായി തന്നെ നില്‍ക്കുന്നതിനിടെയാണ് ലോകത്തിന്റെ മുഴുവന്‍ പ്രശംസ ഏറ്റുവാങ്ങി ഈ ചെറുപ്പക്കാര്‍ മാതൃകയായിരിക്കുന്നത്.
ഈ മനോഹരമായ രംഗത്തിന്റെ വീഡിയോ മുഹമ്മദ് നുഅമ്മിര്‍ എന്നവയാളാണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഡി.ജെ. ഹള്ളി പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ളതാണ് ക്ഷേത്രം.
ഇതാണ് ഇന്ത്യയുടെ സൗന്ദര്യം എന്നു പറഞ്ഞാണ് നുഅമ്മിര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
#WATCH Karnataka: A group of Muslim youth gathered and formed a human chain around a temple in DJ Halli police station limits of Bengaluru city late last night, to protect it from arsonists after violence erupted in the area. (Video source: DJ Halli local) pic.twitter.com/dKIhMjQh96
— ANI (@ANI) August 12, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."