എം.എം മണിക്ക് കരിങ്കൊടി; നെടുങ്കണ്ടത്ത് സി.പി.എം - കോണ്‍ഗ്രസ് സംഘര്‍ഷം
നെടുങ്കണ്ടം: വൈദ്യുതി മന്ത്രി എം.എം മണിയെ കരിങ്കെടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നെടുങ്കണ്ടം പൊലിസ് അറസ്റ്റ് ചെയ്തു. ഇതേതുടര്‍ന്ന് പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
സി.പി.എം പ്രവര്‍ത്തകരും എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. നെടുങ്കണ്ടം പൊലിസ് ശക്തമായി ഇടപെട്ടാണ് ഇരുവിഭാഗത്തെയും സ്ഥലത്ത് നിന്നു നീക്കിയത്. പൊലിസ് സ്റ്റേഷനു സമീപം ഇരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
പാമ്പാടുംപാറ പഞ്ചായത്ത് പടിയ്ക്ക് സമീപമാണ് മന്ത്രിയെ മൂന്നംഗ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.20നാണ് സംഭവം. അപ്രതീക്ഷതമായി മന്ത്രിയുടെ വാഹനത്തിനു മുന്നിലേയ്ക്ക് എടുത്ത് ചാടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. നെടുങ്കണ്ടത്ത് ഉടുമ്പന്‍ചോല നിയജകമണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യൂതികരണ പദ്ധതി ഉദ്ഘാടനം ചെയ്തശേഷം തിരികെ മടങ്ങുന്നതിനിടെയാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്.
മൂന്ന് പൊലിസ് വാഹനങ്ങളുടെ അകമ്പടിയോടെയെത്തിയ മന്ത്രിയെ അഞ്ച് മിനിട്ടോളം മൂന്നംഗ സംഘം വഴിയില്‍ തടഞ്ഞിട്ടു. പൊലിസ് ബലപ്രയോഗത്തിലൂടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വഴിയില്‍ നിന്നും നീക്കം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."