HOME
DETAILS
MAL
യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ
September 20 2024 | 18:09 PM
ദുബൈ: ദുബൈയിലെ കര രക്ഷാ പ്രവർത്തനത്തിന് സജ്ജരായി ഇനി പൊലിസിലെ വനിതാ സംഘവും. യു.എ.ഇയിലെ തന്നെ ആദ്യവനിതാ രക്ഷാ സംഘത്തിൻറെ ബിരുദ ദാന ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു. ആദ്യ ബാച്ചിൽ 18 നോൺ കമ്മിഷൻഡ് വനിതാ ഓഫിസർമാരാണ് പഠനവും പരിശീലനവും പൂർത്തിയാക്കി ദുബൈ പൊലിസിന്റെ ഭാഗമായത്.
ദുബൈ പൊലിസിൽ പ്രവർത്തിക്കാൻ കഴിയുന്നത് അഭിമാനകരമാണെന്നും സ്ത്രീ ശാക്തികരണത്തിലുള്ള പൊലിസിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ആദ്യ ബാ ച്ചലെ അംഗങ്ങൾ അഭിപ്രായപ്പെട്ടു. ബിരുദ ദാന ചടങ്ങിന്റെ ഭാഗമായി റോഡപകടങ്ങൾ, തീപിടിത്തം, വാഹനങ്ങളുടെ വാതിൽ തുറക്കൽ, രക്ഷോപകരണങ്ങൾ പ്രവർത്തിപ്പിക്കൽ എന്നിവയുടെ അവതരണം നടത്തി. ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയും പൊലിസിലെയും മറ്റ് വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."