HOME
DETAILS

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

  
September 20, 2024 | 5:27 PM

Arjun Mission Stolen Lorrys Metal Parts Recovered Owner Confirms Recovery

മംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മൂന്നു പേരെ കാണാതായ ഗംഗാവാലി നദിയില്‍ നടത്തിയ തിരച്ചിലില്‍ ലോറിയുടെ ലോഹഭാഗം കണ്ടെത്തി. നദിയില്‍ രൂപപ്പെട്ട കൂറ്റന്‍ മണല്‍ത്തിട്ടകള്‍ ഡ്രഡ്ജര്‍ ഉപയോഗിച്ച് ഉടച്ചുനീക്കുന്നതിനിടെയാണ് ലോറിയുടെ വാട്ടര്‍ സ്റ്റാന്‍ഡ് കണ്ടെത്തിയത്. 

ലോഹഭാഗങ്ങള്‍ കാണാതായ തന്റെ ലോറിയുടേതാണ് ഉടമ മനാഫ് സ്ഥിരീകരിച്ചു. കൂടാതെ, തടികെട്ടാന്‍ ഉപയോഗിക്കുന്ന കയറും വലിയ ആല്‍മരവും ഡ്രഡ്ജിങ് നടത്തുന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. നാളെ രാവിലെ എട്ട് മണിക്ക് മണ്ണ് പൂര്‍ണമായും നീക്കം ചെയ്യാന്‍ ആരംഭിക്കും.

മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ലോറി ഡ്രൈവര്‍ അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കായാണ് ഇന്ന് തിരച്ചില്‍ ആരംഭിച്ചത്. ഗോവയില്‍ നിന്നെത്തിച്ച ഡ്രഡ്ജര്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. ഡ്രഡ്ജിങ് പൂര്‍ത്തിയാക്കാന്‍ ഏഴ് ദിവസമെങ്കിലും ആവശ്യമാണ്. 

28 മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുള്ള ഡ്രഡ്ജറിന് പുഴയുടെ അടിത്തട്ടില്‍ മൂന്നടി ആഴം വരെ മണ്ണെടുക്കാന്‍ സാധിക്കും. ഒരു ഹിറ്റാച്ചി, ക്രെയിന്‍, പുഴയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ രണ്ട് ഭാരമേറിയ തൂണുകള്‍ എന്നിവയടങ്ങുന്നതാണ് ഡ്രഡ്ജറിന്റെ പ്രധാന ഭാഗങ്ങള്‍.

നാവികസേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്തായിരിക്കും ആദ്യഘട്ടം മണ്ണ് നീക്കി പരിശോധന നടത്തുക. ലോറിയുടെ മുകളില്‍ പതിച്ച മുഴുവന്‍ മണ്ണും പാറക്കല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യും, കൂടാതെ മണ്ണിനൊപ്പം കൂടിക്കിടക്കുന്ന മരങ്ങള്‍ അടക്കമുള്ള മറ്റുവസ്തുക്കളും നീക്കും.

Kerala police's 'Arjun Mission' yields success as metal parts of stolen lorry recovered; owner verifies and confirms recovery, boosting efforts to combat vehicle theft.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എത്യോപ്യയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; വ്യോമ​ഗതാ​ഗതം താറുമാറായി ; കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

International
  •  a day ago
No Image

തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; പൊട്ടിവീണ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

National
  •  a day ago
No Image

ഗുജറാത്തില്‍ 26 കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍ 

National
  •  a day ago
No Image

പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നിരവധി കേസുകളിലെ പ്രതിയായ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ

crime
  •  a day ago
No Image

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

Kerala
  •  a day ago
No Image

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ മന്ത്രാലയസമിതി

bahrain
  •  a day ago
No Image

ഉമ്മു റമൂലിലെ വെയർഹൗസുകളിൽ തീപിടുത്തം; 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  a day ago
No Image

അത്ഭുത ബൈസിക്കിൾ കിക്കിന് പിന്നാലെ റൊണാൾഡോ; ലയണൽ മെസ്സി തന്റെ കരിയറിൽ ബൈസിക്കിൾ കിക്ക് ഗോൾ നേടിയിട്ടുണ്ടോ? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ഫുട്ബോൾ ലോകം

Football
  •  a day ago
No Image

വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍

uae
  •  a day ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം പരിഹരിക്കണം; കൊല്‍ക്കത്തയില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി 

National
  •  a day ago