HOME
DETAILS

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

  
Web Desk
September 21 2024 | 01:09 AM

AAPs Atishi Marlena Sworn in as Delhis First Woman CM

ന്യൂഡല്‍ഹി: അതിഷി മര്‍ലേനയുടെ നേതൃത്വത്തിലുള്ള പുതിയ എ.എ.പി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലഫ്. ഗവര്‍ണറുടെ ഓഫിസില്‍ വൈകിട്ട് 4.30നാണ് ചടങ്ങ്.നിയുക്ത മുഖ്യമന്ത്രിയായ അതിഷിയെക്കൂടാതെ അഞ്ചു മന്ത്രിമാരും ഇതോടൊപ്പം അധികാരമേല്‍ക്കും. കെജ്‌രിവാള്‍ മന്ത്രിസഭയിലുണ്ടായിരുന്ന ഗോപാല്‍ റായ്, കൈകലാഷ് െഗലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരും പുതുമുഖമായി സുല്‍ത്താന്‍പുര്‍ മജ്‌റ എം.എല്‍.എ മുകേഷ് അഹ്ലാവത്തും ആയിരിക്കും മന്ത്രിമാരാകുക. വളരെ ലളിതമായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകളെന്ന് എ.എ.പി അറിയിച്ചു.

ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി എന്ന വദവി കൂടി ഇതോടെ അതിഷിക്ക് സ്വന്തം.  സുഷമാ സ്വരാജും ഷീലാ ദീക്ഷിതുമാണ് ഇതിന് മുമ്പ് ഡല്‍ഹിയെ ഭരിച്ച വനിതാ മുഖ്യമന്ത്രിമാര്‍. നിലവില്‍ കെജ്‌രിവാള്‍ സര്‍ക്കാരില്‍ ഏറ്റവും സുപ്രധാനമായ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് അതിഷിയാണ്. ധനം, വിദ്യാഭ്യാസം, റവന്യു, നിയമ വകുപ്പുകളെല്ലാം അവര്‍ക്കു കീഴിലാളുള്ളത്. ഡല്‍ഹി കല്‍ക്കാജി മണ്ഡലത്തിലെ എം.എല്‍.എയാണ്.  

സൗരഭ് ഭരദ്വാജ്, രാഘവ് ഛദ്ദ, ഗോപാല്‍ റായ്, കൈലാഷ് ഗെഹ്‌ലോട്ട്, സുനിത കെജ്‌രിവാള്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നത്. ഒടുവില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരുടെ യോഗത്തില്‍ അതിഷിയുടെ പേര് കെജ്‌രിവാള്‍ നിര്‍ദേശിക്കുകയായിരുന്നു.

ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ മദ്യനയ അഴിമതിക്കേസില്‍ ജയിലിലായതോടെ മന്ത്രിസഭയില്‍ രണ്ടാം സ്ഥാനക്കാരിയായിരുന്നു അതിഷി. കെജ്‌രിവാള്‍ കൂടി അറസ്റ്റിലായതോടെ ഡല്‍ഹി ഭരണം നയിച്ചത് അവരായിരുന്നു. ഭാര്യസുനിതയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ട് വന്ന് പാർട്ടിയിൽ തൻറെ സ്ഥാനം ഉറപ്പിക്കുകയാണ് കെജ്രിവാളെന്ന വാദത്തിനെ അറഉത്തുമാറ്റാൻ കൂടിയായിരുന്നു അതിഷിയുടെ പേർ കെജ്രിവാൾ നിർദേശിച്ചത്.

അഴിമതി വിരുദ്ധ മുദ്രാവാക്യമുയര്‍ത്തിയാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി പിറവിയെടുത്തത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍ മന്ദറില്‍ നടന്ന ഉപവാസവും അതിനെ തുടര്‍ന്ന് ദേശീയ തലത്തിലുണ്ടായ അഴിമതി വിരുദ്ധ വികാരവും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയത് കെജ്രിവാളായിരുന്നു. എന്നാല്‍, അടിസ്ഥാന മുദ്രാവാക്യത്തെ പോലും നിഷ്പ്രഭമാക്കിക്കൊണ്ടാണ് ആം ആദ്മി പാര്‍ട്ടിക്കുമേല്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത്. പാര്‍ട്ടിയുടെ മുന്‍ നിരനേതാക്കളെല്ലാം ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ പെട്ടതോടെ ആം ആദ്മിയുടെ പ്രതിച്ഛായ തകര്‍ന്നുവീണു. കഴിഞ്ഞ രണ്ടു വര്‍ഷമായി മദ്യനയക്കേസുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളും അതേതുടര്‍ന്നുണ്ടായ ഭരണപ്രതിസന്ധിയുമാണ് രാജ്യതലസ്ഥാനത്തെ ശ്രദ്ധേയമാക്കിയത്.

ഡല്‍ഹിയിലെ മദ്യവില്‍പ്പന പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാന്‍ അനുമതി നല്‍കിയ 2021ലെ എക്‌സൈസ് നയമാണ് ആം ആദ്മി പാര്‍ട്ടിയുടെ അടിവേരിളക്കിയ സംഭവപരമ്പകള്‍ക്ക് ഹേതുവായത്. മദ്യനയം രൂപീകരിച്ചതിലും നടപ്പിലാക്കിയതും ക്രമക്കേടുണ്ടെന്ന സംസ്ഥാന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങള്‍ക്കും രാഷ്ട്രീയ പോരിനും ഡല്‍ഹി സാക്ഷ്യം വഹിച്ചത്. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനും അട്ടിമറിക്കാനും ലഫ്റ്റനന്റ് ഗവര്‍ണറെ കരുവാക്കി കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം തുടക്കത്തില്‍ ജനങ്ങളില്‍ അനുകൂല വികാരമുണ്ടാക്കിയിരുന്നെങ്കിലും പിന്നീട് തെളിവുകളും കൂടുതല്‍ നേതാക്കളുടെ അറസ്റ്റും ഉണ്ടായതോടെ പാര്‍ട്ടിക്കുമേല്‍ സംശയനിഴല്‍ പരന്നു. അഴിമതി തൊണ്ടു തീണ്ടാത്ത പാര്‍ട്ടിയെന്ന വിളിപ്പേര് പലരും തിരുത്തി. കൂട്ടുപ്രതികളുടെ കുറ്റസമ്മത മൊഴികളും കോടതിയില്‍ ഹാജരാക്കിയ ചില സാഹചര്യ തെളിവുകളും സംശയം ബലപ്പെടുത്തി. എന്നാല്‍, ഇതെല്ലാം കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടിയെന്നാണ് അരവിന്ദ് കെജ്രിവാളും ആം ആദമി പാര്‍ട്ടിയും പ്രതികരിച്ചത്. അതിഷി മുഖ്യമന്ത്രിയായി വരുന്നതോടെ പാർട്ടിയിൽ ഒരു പുതുയുഗം ഉയർത്താനാണ് ശ്രമിക്കുക. കെജ്രിവാൾ സൂപ്പർ പവർ ആയി നിലകൊള്ളും.

Atishi Marlena takes oath today as Delhi's Chief Minister, leading a new AAP government amidst ongoing controversies and corruption allegations against the party. Five ministers also sworn in, marking a new chapter in Delhi politics.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  6 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  6 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  6 days ago
No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  6 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  6 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  6 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  6 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  6 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  6 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  6 days ago