എന്‍.ഐ.എ സംഘം രണ്ടാമതും സെക്രട്ടേറിയറ്റില്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ വീണ്ടും കേസന്വേഷിക്കുന്ന എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റിലെത്തി. രണ്ടാമതും അന്വേഷണ സംഘം സെക്രട്ടേറിയറ്റിലെത്തിയത് രാഷ്ട്രീയ കോണുകളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘമാണ് വീണ്ടും സെക്രട്ടേറിയറ്റിലെത്തിയത്.
നയതന്ത്ര പാഴ്‌സലില്‍ മതഗ്രന്ഥമെത്തിയതിന്റെ വിശദാംശം ആരാഞ്ഞാണ് എന്‍.ഐ.എ സെക്രട്ടേറിയറ്റിലെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇതിലപ്പുറം മറ്റെന്തങ്കിലും ഉദ്ദേശങ്ങള്‍ ഈ വരവിലുണ്ടോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
പ്രോട്ടോക്കോള്‍ ഓഫിസറോട് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് എന്‍.ഐ.എ സെക്രട്ടേറിയറ്റിലെത്തുന്നത്. അതേസമയം, യു.എ.ഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്ത സംഭവുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് കസ്റ്റംസ് സമന്‍സും നല്‍കിയിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസ് അന്വഷിക്കുന്നതിന് എന്‍.ഐ.എ. സംഘത്തിന് ദുബായിലേക്ക് പോകാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു ഒരു എസ്.പി. അടക്കം രണ്ടംഗസംഘമാണ് ദുബായിലെത്തുക.
സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാന്‍ എന്‍.ഐ.എ സംഘം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുബായിലേക്ക് പോകാന്‍ ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടിയിരുന്നത്. എന്‍.ഐ.എയ്ക്ക് അനുമതി ലഭിച്ചിരുന്നു.
സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുക എന്നതായിരുന്നു എന്‍.ഐ.എയുടെ പ്രധാനലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."