HOME
DETAILS
MAL
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കൊവിഡ്
backup
August 13 2020 | 01:08 AM
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും തടവുകാര്‍ക്ക് രണ്ടുദിവസത്തിനകം കൊവിഡ് പരിശോധന നടത്തും. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. രണ്ടുദിവസത്തിനകം മുഴുവന്‍ തടവുകാരെയും ആന്റിജന്‍ പരിശോധന നടത്താന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് നിര്‍ദേശിച്ചു.
പൂജപ്പുര ജയിലിലെ ഒരു വിചാരണത്തടവുകാരന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 100 പേര്‍ക്കാണ് ഇന്നലെ ആന്റിജന്‍ പരിശോധന നടത്തിയത്. ഇതില്‍ 59 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തുടര്‍ന്ന് ജയില്‍ ഓഡിറ്റോറിയം നിരീക്ഷണ കേന്ദ്രമാക്കി. ജയിലിലെ എല്ലാ തടവുകാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. രോഗം സ്ഥിരീകരിച്ചവരെ മാറ്റി പാര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."