കുറ്റിപ്പുറം പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് ആധുനിക രീതിയില്‍ നവീകരിക്കും
എടപ്പാള്‍: കുറ്റിപ്പുറം പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് ആധുനിക രീതിയില്‍ നവീകരിക്കുന്നതിന്റെ പ്ലാനും എസ്റ്റിമേറ്റും തയാറാക്കി. രണ്ടണ്ടുകോടിയോളം രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിങ് കോളജിലെ ആര്‍കിടെക്ചര്‍ വിഭാഗമാണ് തയാറാക്കിയിരിക്കുന്നത്. ബസ് സ്റ്റാന്‍ഡ് നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കുറ്റിപ്പുറം പഞ്ചായത്തില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ എം.ഇ.എസ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ബസ് സ്റ്റാന്‍ഡ് മാതൃക മുഴുവന്‍ പേരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയാണ് ഇപ്പോള്‍ ബസ് സ്റ്റാന്‍ഡിന്റെ പ്ലാനും മറ്റും പൂര്‍ത്തീകരിച്ചിട്ടുള്ളത്.
നേരത്തെ സമര്‍പ്പിച്ച ഡിസൈന്‍ പഞ്ചായത്ത് ഭരണസമിതി യോഗം അംഗീകരിച്ചതാണ്.എം.പി,എം.എല്‍.എ ഫണ്ടണ്ടുകള്‍ക്കു പുറമേ ത്രിതല പഞ്ചായത്ത് ഫണ്ടണ്ടുകളും ഉള്‍പ്പെടുത്തിയാകും ബസ് സ്റ്റാന്‍ഡ് നവീകരണം പൂര്‍ത്തീകരിക്കുക. ആദ്യഘട്ടമെന്ന നിലയില്‍ കുറ്റിപ്പുറം പഞ്ചായത്ത് കഴിഞ്ഞ ബജറ്റില്‍ 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടണ്ട്. ബസ് സ്റ്റാന്‍ഡില്‍ ആധുനിക രീതിയിലുള്ള വിശ്രമകേന്ദ്രങ്ങളും ചെറുകിട വ്യാപാരശാലകളും ഓഫിസ് സംവിധാനങ്ങളുമുണ്ടാകും. നിലവിലെ വണ്‍വേ സംവിധാനം മാറ്റി പ്രധാന റോഡിലൂടെയായിരിക്കും ബസുകള്‍ സ്റ്റാന്‍ഡിലെത്തുക. വണ്‍വെ റോഡ് റെയില്‍വേ സ്റ്റേഷനിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി ഉപയോഗിക്കും. ടൗണിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡും ഈ ഭാഗത്തേക്കു മാറ്റും. കൂടാതെ ബസ് സ്റ്റാന്‍ഡിനു നടുവിലെ റോഡ് പൂര്‍ണമായും ഒഴിവാക്കി നിലവിലെ ടാക്‌സി സ്റ്റാന്‍ഡ് ഇങ്ങോട്ടേക്ക് മാറ്റും. സ്‌കൂള്‍ ഭാഗത്തേക്ക് പുതിയ റോഡ് നിര്‍മിച്ച് പ്രധാന കവാടത്തിലൂടെ സ്റ്റാന്‍ഡിലെത്തുന്ന ബസുകള്‍ തിരിച്ചുപോകുന്നത് ഈ റോഡ് വഴിയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."