വിഷാംശം കലര്‍ന്ന മത്സ്യങ്ങള്‍ വിപണിയിലെത്തുന്നതായി ആരോപണം
പയ്യോളി: മത്സ്യലഭ്യത കുറഞ്ഞതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഷാംശം കലര്‍ന്ന മത്സ്യങ്ങള്‍ വിപണിയിലെത്തുന്നതായി ആരോപണം. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് മത്സ്യങ്ങള്‍ എത്തുന്നത്.
ഇവിടങ്ങളില്‍ നിന്ന് എത്തുന്ന മത്സ്യങ്ങളില്‍ രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതായാണ് പരാതിയുള്ളത്. കേരളത്തില്‍ മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതും ഇവിടത്തെ മത്സ്യങ്ങള്‍ക്ക് വലിയ വില നല്‍കുകയും ചെയ്യേണ്ടി വരുന്നത് കൊണ്ടാണ് പുറത്ത് നിന്ന് മത്സ്യം എത്തിക്കാന്‍ കച്ചവടക്കാര്‍ ശ്രമിക്കുന്നത്.കേരളത്തില്‍ പിടിക്കുന്ന അയലക്ക് കിലോവിന് 200-240 രൂപ വരെ കൊടുക്കേണ്ടി വരുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 50-100 വിലക്ക് കച്ചവടക്കാര്‍ക്ക് ലഭിക്കും. ഈ മത്സ്യങ്ങള്‍ ഇവിടെ എത്തിക്കുന്നത് വിഷാംശം ചേര്‍ന്ന ഐസ് ഉപയോഗിച്ചാണ് എന്നാണ് ഒരു വിഭാഗം കച്ചവടക്കാര്‍ പറയുന്നത്.
ഇടക്കാലത്ത് മത്സ്യങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് പരിശോധന കര്‍ശനമാക്കിയിരുന്നെങ്കിലും ഇപ്പോഴത് വേണ്ട വിധത്തില്‍ നടക്കുന്നില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന മത്സ്യ ബോക്‌സുകളിലെ ഐസ് മണിക്കുറുകള്‍ കഴിഞ്ഞാലും അലിയുന്നില്ലെന്നാണ് പ്രത്യേകത. ഇത്തരം ഐസുകളില്‍ സൂക്ഷിക്കുന്ന മത്സ്യങ്ങള്‍ ദിവസങ്ങളോളം കേട് വരാതെ നിര്‍ത്താന്‍ സാധിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഷാംശം കലര്‍ന്ന ഐസ് ഉപയോഗിച്ച് മത്സ്യം എത്തിക്കുന്നതിന്നെതിരേ ഒരു വിഭാഗം മത്സ്യ കച്ചവടക്കാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം കടലില്‍ മത്സ്യം കിട്ടാതായതോടെ മത്സ്യത്തൊഴിലാളികളൊക്കെ പട്ടിണിയിലേക്ക് നീങ്ങുകയാണ്. പുറംകടലില്‍ കപ്പലുകളും വലിയ ബോട്ടുകളും എത്തി മത്സും പിടിക്കുന്നത് കൊണ്ടാണ് ചെറിയ ബോട്ടുകാര്‍ക്ക് മത്സ്യം കിട്ടാതെ പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."