അണ് എയ്ഡഡ്, സ്വാശ്രയ കോളജുകളില്‍ പുതിയ കോഴ്സുകള്‍ തുടങ്ങില്ല
തിരുവനന്തപുരം:സംസ്ഥാനത്തെ അണ്‍എയ്ഡഡ്, സ്വാശ്രയ മേഖലയിലെ കോളജുകള്‍ക്ക് ഇനി പുതിയ കോഴ്സുകള്‍ അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ കോളജുകളില്‍ മാത്രമാകും ഇനി പുതിയ കോഴ്സുകള്‍ അനുവദിക്കുക. തിരുവനന്തപുരത്തുചേര്‍ന്ന സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.എന്‍.രവീന്ദ്രനാഥാണ് ഇക്കാര്യമറിയിച്ചത്.
എന്‍ജിനിയറിങ് കോഴ്സുകള്ക്കുണ്ടായ നിലവാരത്തകര്‍ച്ച ആര്‍ട്സ്-സയന്‍സ് കോഴ്സുകള്‍ക്കും സംഭവിക്കുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്നും മന്ത്രി യോഗത്തെ അറിയിച്ചു.
എല്ലാ സര്‍വകലാശാലകളും അക്കാദമിക് കലണ്ടര്‍ തയാറാക്കണം. ഇത് കൃത്യമായി പാലിച്ചുകൊണ്ട് പരീക്ഷകള്‍ നടത്തുകയും ഫലം പ്രഖ്യാപിക്കുകയും വേണം. ഇതിലൂടെ മാത്രമേ ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടുതല്‍ അച്ചടക്കവും ആസൂത്രണവും കൈവരുത്താനാകൂവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."