മാലിന്യമുക്ത ബോധവല്‍ക്കരണത്തിന് തീപ്പെട്ടി സന്ദേശം
ചേര്‍ത്തല: മാലിന്യമുക്ത ബോധവല്‍ക്കരണത്തിന് പ്രത്യേകം തയാറാക്കിയ തീപ്പെട്ടിയിലൂടെ സന്ദേശം നല്കി കടക്കരപ്പള്ളി ധനശ്രീ പുരുഷ സ്വാശ്രയ സംഘം പ്രവര്‍ത്തകര്‍.
സംഘത്തിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് സമൂഹ നന്മയ്ക്കായി വ്യത്യസ്തതയാര്‍ന്ന ബോധവല്‍ക്കരണ മാര്‍ഗം അവലംബിച്ചത്.
ഇതിനായി മാലിന്യ മുക്ത സന്ദേശങ്ങള്‍ പ്രിന്റ് ചെയ്ത വിവിധ വലുപ്പത്തിലുള്ള തീപ്പെട്ടികളാണ് ഇവര്‍ തയ്യാറാക്കി നാട്ടില്‍ വിതരണം ചെയ്തത്. ഇതിലേയ്ക്ക് ആവശ്യമായ ആയിരത്തോളം തീപ്പെട്ടികള്‍ തയ്യാറാക്കിയതും പ്രിന്റ് ചെയ്തതും ശിവകാശിയിലാണ്. മാലിന്യ സംരക്ഷണം സ്വന്തം ഉത്തരവാദിത്വം, മാലിന്യ മുക്ത കേരളത്തിനായി ഒന്നിക്കുക, മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കുക, പരിസരം മാലിന്യ മുക്തമായി പരിരക്ഷിക്കുക എന്നീ സന്ദേശങ്ങളാണ് തീപ്പെട്ടിയില്‍ ആലേഖനം ചെയ്തിട്ടുള്ളത്.കൂടാതെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന സന്ദേശവും നല്‍കുന്നുണ്ട്. സംഘം പ്രസിഡന്റ് കെ.എസ്.സതീശന്, സെക്രട്ടറി പി.എസ് പത്ഭനാഭന് എന്നിവരുടെ നേതൃത്വത്തിലാണ് വ്യത്യസ്തമായ ഈ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."