HOME
DETAILS
MAL
ബജറ്റ് നിര്‍ദേശങ്ങള്‍: കേരളാ കോണ്‍ഗ്രസ് (എം) പ്രക്ഷോഭത്തിലേക്ക്
backup
July 19 2016 | 18:07 PM
കോട്ടയം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ കൊണ്ടുവന്ന ജനദ്രോഹപരമായ നികുതിനിര്‍ദേശങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് (എം). അധികാരത്തിലെത്തിയ ഇടതുപക്ഷം ഭരണത്തിന്റെ ആദ്യനാളുകളില്‍ കൊണ്ടുവന്ന നികുതിനിര്‍ദേശങ്ങളെല്ലാം സാധാരണക്കാരെ ബാധിക്കുന്നവയാണ്.
ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണം. കുടുംബവസ്തുക്കളെ സംബന്ധിച്ച് കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗം വെയ്പിന് മുദ്രപത്രനിരക്കും രജിസ്ട്രേഷന് നിരക്കും വര്‍ധിപ്പിച്ച നടപടി അടിയന്തരമായി പിന്‍വലിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."