HOME
DETAILS
MAL
റാഗിങ്: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദഗ്ധ സമിതിയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി
backup
July 19 2016 | 18:07 PM
തിരുവനന്തപുരം: റാഗിങ് തടയാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വിദഗ്ധ സമിതിയുണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. പി.ഉബൈദുല്ലയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിപറയുകയായിരുന്നു മുഖ്യമന്ത്രി. വിദഗ്ധസമിതിയില്‍ പൊലിസ്, അധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. ഇവര്‍ വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കും. ഹോസ്റ്റലുകളില്‍ പൊലിസ് സ്റ്റേഷനുകളിലെ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്പോള്‍ റാഗിങിനുള്ള ശിക്ഷ കര്‍ശനമല്ല. അതിനാല്‍ നിയമം ഭേദഗതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."