'വരള്‍ച്ചയെ പ്രതിരോധിക്കാന്‍ നടപടിവേണം'
പുല്‍പ്പള്ളി: വരള്‍ച്ചയും കൃഷിനാശവും മൂലം ദുരിതമനുഭവിക്കുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്നാശ്യുമായി കര്‍ഷകര്‍ രംഗത്ത്.
കൊടുംവരള്‍ച്ചയെ ശാശ്വതമായി പ്രതിരോധിക്കുന്നതിനാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങളാണ് മേഖലയ്ക്ക് ആവശ്യം.
വരള്‍ച്ചയുടെ പേരില്‍ നാമമാത്രമായ പണം വിതരണം ചെയ്ത് വരള്‍ച്ചയെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനം മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ജലസേചനമില്ലാതെ കൃഷി അസാധ്യമായ സാഹചര്യത്തില്‍ നിലവിലുള്ള ജലസ്രോതസുകളില്‍ നിന്നും പരമാവധി ജലം സംഭരിച്ച് അതിര്‍ത്തി പ്രദേശങ്ങളിലെ കൃഷിയ്ക്കും കുടിവെള്ളത്തിനും സൗകര്യമേര്‍പ്പെടുത്തണം. ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്താനും വിവിധ വകുപ്പുകള്‍ തയാറാകണം.
കാര്‍ഷിക പ്രതിസന്ധിയില്‍ നില്ക്കുന്ന കര്‍ഷകര്‍ക്ക് കൃഷി ചെയ്യുന്നതിന് ഇപ്പോള്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കാര്‍ഷിക മേഖലയില്‍ നിന്നും മാറിനില്‍ക്കുന്ന കര്‍ഷകരെയും വീണ്ടും കൃഷിയിടങ്ങളിലെത്തിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടായാല്‍ മാത്രമെ കാര്‍ഷിക മേഖലയിലെ കര്‍ഷകര്‍ക്ക് പിടിച്ചുനില്ക്കാന് കഴിയുകയുള്ളവെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."