തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ജീവനക്കാര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു
ഒലവക്കോട്: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നാളുകള്‍ മാത്രമവശേഷിക്കേ സര്‍ക്കാര്‍ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നതോടെ സര്‍ക്കാര്‍ സ്ഥാപനങ്ഹളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളായ കെഎസ്എഫ്ഇ, കെഎസ്ഇബി, കെഎഫ്‌സി, വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളിലെ ജീവനക്കാരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലകളില്‍ 10-15 ജീവനക്കാരുള്ള ചെറിയ ബ്രാഞ്ചുകളിലും ഓഫീസുകളില്‍ പോലും കുറഞ്ഞത് 5 ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുന്നെ പരിശീലനത്തിനായി 2 ദിവസം ഇവര്‍ക്ക അവധിയെടുകകേണ്ടിവരും. ഇതിനു പുറമെ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസവും തലേന്നും ഡ്യൂട്ടിയുണ്ടാവും പിന്നീട് ഭാരിച്ച ജോലിയുള്ളതിനാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും അടുത്ത പ്രവൃത്തി ദിനത്തിലും ഇവര്‍ ജോലിക്കെത്താന്‍ സാധ്യതയില്ല.
വാര്‍ഷിക കണക്കെടുപ്പായതിനാല് 1 ന് ബാങ്ക അവധിയായിരുന്നു. ഇതിനു പുറമെ 4 നും ശനിയും രണ്ടാം ശനിയും വിഷു ദുഖവെള്ളി എന്നിദവിസങ്ങളടക്കം 5 ദിവസമാണ് ബാങ്കുകളവധിയായത്. സര്‍ക്കാര്‍ ഓഫിസുകളിലെ ജീവനക്കാരുടെ കുറവു പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന സ്ഥിതിയാണ്.സാമ്പത്തിക വര്‍ഷമവസാനിക്കുന് സമയത്ത് പിടിപ്പത് ജോലികളുള്ളതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവധി വരുന്നതിനാല്‍ ജീവനക്കാര്‍ പണിയെടുക്കാന്‍ പാടുപെടുന്നസ്ഥിതിയാണ്.
ഇതിനു പുറമെ ഉത്സവ സീസണായതിനാല്‍ വേല, പൂര ദിവസങ്ങളില്‍ പ്രാദേശികമായി താലൂക്കടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ക്ക് അവധി നല്‍കുന്നുണ്ട്. 14-#ാ#ം തിയ്യതി തുടങ്ങുന്നആഴ്ചയില്‍ ആകെ 3 ദിവസമാണ് സര്‍ക്കാര്‍ സ്ഥാപനത്തിന് പ്രവൃത്തിദിനം. 3 ദിവസത്തെ അവധിയും ജീവനക്കാരുടെ കുറവും ഓഫിസുകളിലെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്ന സ്ഥിതിവിശേഷമാണ്. ഫയലുകള്‍ നീങ്ങാത്തതും കാര്യങ്ങള്‍ കൃത്യമായി നടക്കാത്തതുമൂലം ഓഫീസുകളിലെത്തുന്നവര്‍ ജീവനക്കാരോടെ കയര്‍ക്കുന്ന സ്ഥിതിയാണ്. മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും താഴെ തട്ടുമുതല്‍ തലപ്പത്തുള്ള ഉദ്യോഗസ്ഥര്‍ വരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണ്. സര്‍ക്കാര്‍ ഓഫിസുകള്‍ സ്ഥാപനങ്ങള്‍ എന്നവിടങ്ങളില്‍ അടക്കേണ്ട ബില്ലുകള്‍, പെയ്‌മെന്റുകള്‍ എന്നിവ ഓണ്‍ലൈന്‍ വഴി അടക്കാമെങ്കിലും ഇതര ആവശ്യങ്ങള്‍ക്ക് ഓഫിസിലെത്തിയേ മതിയാവു. അടുപ്പിച്ചുള്ള സര്‍ക്കാര്‍ അവധികളും തെരഞ്ഞെടുപ്പുഡ്യൂട്ടികള്‍ക്കു പോകുന്ന ജീവനക്കാരുടെ കുറവും ഓഫിസുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നു മാത്രമല്ല ഓഫിസുകള്‍ കയറിയിറങ്ങുന്ന സാധാരണക്കാരെ ദുരിതത്തിലാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."