നോട്ട പരീക്ഷിച്ചിട്ടും രക്ഷയില്ല; എങ്ങുമെത്താതെ ആര്‍.ബി.സി കനാല്‍ നിര്‍മാണം
വടകരപ്പതി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊഴിഞ്ഞാമ്പാറ ഫക്കയിലെ ജലവിതരണം ഉറപ്പാക്കാന്‍ നോട്ടയടിച്ച് പ്രതിഷേധിച്ച് ശ്രദ്ധനേടിയ ഫര്‍ക്കയിലെ ജനങ്ങള്‍ക്ക് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും രക്ഷയില്ല.
പറമ്പിക്കുളം ആളിയാര്‍ കരാറുപ്രകാരം കേരളത്തിന് തമിഴ്‌നാട്ടില്‍നിന്നും ലഭിക്കുന്ന കാര്‍ഷിക ജലവിതരണത്തില്‍ തുല്യമായി ഇടതു വലത് കരയിലെ കര്‍ഷകര്‍ക്കും ഉറപ്പാക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. അതിനായി മൂലത്തറ റഗുലേറ്ററില്‍നിന്നും ഇപ്പോള്‍ നിലവിലുള്ള കനാല്‍ ദീര്‍ഘിപ്പിക്കാനും പദ്ധതി വേണമെന്നും ആര്‍.ബി.സി പ്രവര്‍ത്തര്‍ ആവശ്യമുന്നയിച്ചു.എന്നാല്‍, അഞ്ചുവര്‍ഷം കഴിയുമ്പോള്‍ നിലവിലെ സ്ഥിതി തുടങ്ങിയിടത്തുതന്നെ നില്‍ക്കുന്ന അവസ്ഥയാണ്.
മുന്‍ യു.ഡി.എഫ് ഭരണകാലത്ത്്്ജലസേചന മന്ത്രിയായിരുന്ന ടി.എം ജേക്കബിന്റെ സമയത്ത് തുടങ്ങിയ പദ്്ധതി പാതിവഴിയില്‍ നിന്നുപോയി.ഇപ്പോഴും അതെ അവസ്ഥതന്നെയാണ്. അന്ന് പ്രാദേശികരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ കനാലിനുള്ളസ്ഥലം വിട്ടുനല്‍കുന്നതിന് എതിര്‍പ്പുണ്ടായതാണ് പദ്ധതി നിന്നുപോകാന്‍ കാരണം.
ആ മേഖലയിലേക്ക് എവിടെനിന്ന് എത്ര ജലം ഏതുസമയത്ത് വിതരണം നടത്തുമെന്നുള്ള നിയമപരമായ ഉറപ്പ് നല്‍കിയാല്‍ മാത്രമേ കനാലിനുള്ള സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയുകയുള്ളു. ഇതിനിടയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ആറുമാസത്തിനുള്ളില്‍ പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുതുക്കി അധികജലം ഉറപ്പാക്കുമെന്നും പ്രകടപത്രികയില്‍ പറഞ്ഞിരുന്നു. അതും വിശ്വസിച്ച് ഇടതിന് പൂര്‍ണ പിന്തുണ നല്‍കിയാണ് ചിറ്റൂരിലെ ഏട്ടന്മാരുടെ രാഷ്ട്രീയത്തിന് ആര്‍.ബി.സി ഞെട്ടലുണ്ടാക്കിയത്.
എന്നാല്‍, ഇതുവരെയായി പറമ്പിക്കുളം കരാര്‍ പുതുക്കുന്നതിനോ,കൂടുതല്‍ ജലം ലഭ്യമാക്കുന്നതിനോ, കനാല്‍ ദീര്‍ഘിപ്പിക്കുന്നതിനോ, സ്ഥലം ഏറ്റെടുക്കുന്നതിനോ നടപടിയായിട്ടില്ല. ഈ സാഹചര്യത്തിലും ഇത്തവണ ഇടതിന് പിന്തുണ നല്‍കണമെന്ന് ആര്‍.ബി.സി. നേതാവ് പ്രഖ്യാപനം നടത്തി. ഇപ്പോള്‍ ഇടതു മുന്നിക്ക്് വോട്ട് ചെയ്യാനും, പരസ്യപ്രചാരണം നടത്തുകയും ചെയ്യുന്നു. അണികള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കിയിട്ടുണ്ട്്. ഇത് ഇരുമുന്നണികള്‍ക്കുമായി വോട്ട് വിഭജിച്ചുപോകാന്‍ കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."