ഒറ്റക്കാവുന്ന പെണ്‍കുട്ടികളെ പാര്‍പ്പിക്കാന്‍ പ്രത്യേക കേന്ദ്രം ആരംഭിക്കും: കാഞ്ചനമാല
തൃക്കരിപ്പൂര്‍: പലകാരണങ്ങള്‍ കൊണ്ടും വീടുകളില്‍ ഒറ്റക്കാവുന്ന പെണ്‍കുട്ടികളെ പാര്‍പ്പിക്കാന്‍ മുക്കത്ത് പ്രത്യേക കേന്ദ്രം ആരംഭിക്കുമെന്ന് ബി.പി മൊയ്തീന്‍ സ്മാരക ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ കാഞ്ചനമാല പറഞ്ഞു.
വി.വി രവീന്ദ്രന്‍ രചിച്ചു പയ്യന്നൂര്‍ സീക്ക് പ്രസാധനം നിര്‍വഹിച്ച 'മക്കളെ തേടുന്ന സാറ' എന്ന പുസ്തകം എടാട്ടുമ്മല്‍ ആലുംവളപ്പില്‍ ജില്ലാപഞ്ചായത്ത് അംഗം ഡോ.വി.പി.പി മുസ്തഫക്ക് കൈമാറി പ്രകാശനം ചെയ്യുകയായിരുന്നു അവര്‍. പൊതുസമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഇപ്പോഴും നിര്‍ഭയമായി ഇടപെടാനുള്ള സാഹചര്യം ഉണ്ടായിട്ടില്ലെന്നും പെണ്‍കുട്ടികള്‍ക്കു സമൂഹം മുമ്പെന്നത്തെക്കാളും കരുതലും സംരക്ഷണവും നല്‍കണമെന്നും അവര്‍ പറഞ്ഞു.
വി.വി കൃഷ്ണന്‍ അധ്യക്ഷനായി. 'ഗ്രാമീണ വായന' എന്ന വിഷയം ഇ.പി രാജഗോപാലന്‍ അവതരിപ്പിച്ചു. ഫോറസ്റ്റര്‍ എന്‍.വി സത്യന്‍, വാര്‍ഡ് മെമ്പര്‍ കെ.പി ലിജി, സി. രാജന്‍, വാസു ചോറോട്, പി.പി.കെ പൊതുവാള്‍, എം.എ ഭാസ്‌കരന്‍, എം. രാമചന്ദ്രന്‍, കെ.വി മുകുന്ദന്‍, ടി. തമ്പാന്‍, സി. വിജയന്‍, വി.വി രവീന്ദ്രന്‍, വി.വി.സജിത്ത്, കെ.വി.ശശി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."