HOME
DETAILS
MAL
അപകടാവസ്ഥയിലായ വൈദ്യുത തൂണ് മാറ്റി സ്ഥാപിച്ചു
backup
April 30 2017 | 20:04 PM
നീലേശ്വരം: നീലേശ്വരം രാജാ റോഡില്‍ വി.എസ് ഓട്ടോ സ്റ്റാന്‍ഡിനു മുന്‍വശത്തുണ്ടായിരുന്ന അപകടാവസ്ഥയിലായ വൈദ്യുത തൂണ് മാറ്റി. വൈദ്യുതി മന്ത്രി എം.എം മണി നീലേശ്വരത്തെ എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ വി.വി ഉമേശനു ഫോണിലൂടെ നല്കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് തൂണ് മാറ്റി സ്ഥാപിച്ചത്. ഇതു സംബന്ധിച്ച് 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു.
അതു ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം. അടിഭാഗം ദ്രവിച്ചു ചെറിയ മര്‍ദമുണ്ടായാല്‍ പോലും നിലംപൊത്തുന്ന നിലയിലായിരുന്നു തൂണുണ്ടായിരുന്നത്.
നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന റോഡായതു കൊണ്ടുതന്നെ അപകട സാധ്യതയും ഏറെയായിരുന്നു. ഇന്നലെ രാവിലെ തുടങ്ങിയ പ്രവര്‍ത്തി ഉച്ചയോടെ പൂര്‍ത്തിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."