കോണ്‍സുലേറ്റ് വഴി ഭക്ഷ്യകിറ്റ് വിതരണം: മന്ത്രി ജലീലിന് ലോകായുക്ത നോട്ടിസ്
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള ഭക്ഷ്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിന് ലോകായുക്ത നോട്ടിസ്. മന്ത്രിയെ അയോഗ്യനാക്കണമെന്ന ഹരജിയിലാണ് നോട്ടിസ്. ഹരജി ഫയലില്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് തോമസ് നല്‍കിയ നോട്ടിസില്‍ വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറിക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. ഈ മാസം 24 നു മുന്‍പ് സത്യവാങ്മൂലമായി ഇക്കാര്യം അറിയിക്കാനാണ് ലോകായുക്ത നിര്‍ദേശം.
യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നുള്ള ഭക്ഷ്യകിറ്റുകളും മതഗ്രന്ഥവും മന്ത്രി കെ.ടി ജലീല്‍ സ്വീകരിച്ചതിനെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെയാണ് ലോകായുക്ത നോട്ടിസ് അയച്ചത്. വിദേശ വിനിമയചട്ടങ്ങള്‍ ലംഘിച്ച് യു.എ.ഇ കോണ്‍സുലേറ്റ് വഴി ഇറക്കുമതി ചെയ്ത ഭക്ഷ്യധാന്യങ്ങള്‍ ചട്ടംലംഘിച്ചാണ് സ്വന്തം മണ്ഡലത്തില്‍ വിതരണം ചെയ്‌തെന്നും സ്വജനപക്ഷപാതവും നടന്നിട്ടുണ്ടെന്നുമാണ് പരാതി. മലപ്പുറത്തു നിന്നുള്ള എ.എം രോഹിത്താണ് പരാതിക്കാരന്‍. യു.എ.ഇ കോണ്‍സുലേറ്റ് ജനറലും മന്ത്രിയുമായി നടത്തിയ ആശയവിനിമയത്തിന്റെ യഥാര്‍ഥ പകര്‍പ്പ് ഹാജരാക്കാന്‍ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 27 നു വീണ്ടും കേസ് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."