അഴിമതിക്കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്റെ ഭാര്യയും മകളും ജീവനൊടുക്കി
ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ സി.ബി.ഐ അറസ്റ്റുചെയ്ത മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഭാര്യയും മകളും ആത്മഹത്യ ചെയ്തു. കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തില്‍ അഡിഷണല്‍ സെക്രട്ടറി റാങ്കിലുള്ള ബി.കെ ബന്‍സാലിന്റെ ഭാര്യയും മകളുമാണ് ജീവനൊടുക്കിയത്. ഇക്കഴിഞ്ഞ 16നാണ് അഴിമതിക്കേസില്‍ ബന്‍സാലിനെ അറസ്റ്റു ചെയ്തത്. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം ചെയ്യുന്നതിന് ബന്‍സാലും വിശ്വദീപ് ബന്സാലന് എന്നയാളും ഒന്‍പത് ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റിയെന്നാണ് ആരോപണം.
ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ കൈക്കൂലി കൈമാറുന്നതിനിടയിലാണ് ഇരുവരും അറസ്റ്റിലായത്. ബന്‍സാലിന്റെ ഭാര്യ സത്യഭാല (58), മകള്‍ നേഹ (27) എന്നിവരാണ് കിഴക്കന്‍ ഡല്‍ഹിയിലെ വസതിയില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. സി.ബി.ഐ നടത്തിയ റെയ്ഡില്‍ തങ്ങള്‍ അപമാനിതരായെന്ന് ഇരുവരും എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."