മധുരിക്കും ഓര്‍മകളുമായി സമാഗമം
കണ്ണൂര്‍ സിറ്റി: പഴയ സ്‌കൂള്‍ ഓര്‍മകളോടൊപ്പം പുതിയ ഓര്‍മകള്‍ക്കായി അവര്‍ വീണ്ടും സ്‌കൂള്‍ മുറ്റത്തൊരുമിച്ചു. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു അവരില്‍ പലരും. ആയിരക്കണക്കിന് മൈലുകള്‍ താണ്ടി ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നു പോലും സഹപാഠികളെ കാണാന്‍ വേണ്ടി കണ്ണൂര്‍സിറ്റി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളാണ് വീണ്ടും സ്‌കൂള്‍മുറ്റത്ത് ഒരുമിച്ചത്. എഴുത്തുകാര്‍, പത്രപ്രവര്‍ത്തകള്‍, സ്ഥാപനമേധാവികള്‍, അധ്യാപകര്‍, നേതാക്കള്‍, കലാകാരന്മാര്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരസ്പരം മുട്ടാപ്പം കൈമാറി തങ്ങളുടെ സൗഹൃദം പുതുക്കി. പലരും തങ്ങളുടെ ബാച്ചിലുള്ളവരുടെ കൂടിച്ചേരലിന് സമാന്തമായി സ്വയം വേദികളൊരുക്കിയിരുന്നു. തങ്ങളുടെ ജീവിതത്തിന്റെ ദിശ നിര്‍ണയിച്ച സ്ഥാപനത്തിന്റെ പുരോഗതിയില്‍ തങ്ങളാലാവുംവിധം പങ്കുവഹിക്കാമെന്ന് അവര്‍ തീരുമാനമെടുത്തിരുന്നു. പൂര്‍വവിദ്യാര്‍ഥി സംഗമം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഫ്‌സല്‍ മടത്തില്‍ അധ്യക്ഷനായി. ഇംഗ്ലീഷ്‌ലാബ് ഉദ്ഘാടനം മേയര്‍ ഇ.പി ലത നിര്‍വഹിച്ചു.
രാവിലെ നടന്ന അനുഭവസാക്ഷ്യം സെഷന്‍ അഷ്‌റഫ് ബംഗാളി മുഹല്ല ഉദ്ഘാടനം ചെയ്തു. നിസാര്‍ സൂപ്പിയകത്ത് അധ്യക്ഷനായി. പി.കെ രാഗേഷ്, ഷാഹിന മൊയ്തീന്‍, റഷീദ മഹല്ലില്‍, പി.എം മായ, ബാബുരാജന്‍, പ്രസന്നകുമാരി, കൃഷ്ണദാസ്, കെ.പി സുരേന്ദ്രന്‍, പി ജയരാജന്‍, കെ.എ ലത്തീഫ്, സതീശന്‍ പാച്ചേന്‍, പി.കെ വേലായുധന്‍, കളരിയില്‍ അബ്ദുല്‍ ഷുക്കൂര്‍, ബഷീര്‍ കണ്ണാടിപ്പറമ്പ്, സി ഇംത്യാസ്, കെ.പിഅഷ്‌റഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."