ഖന്‍ദീല്‍ വധം: പ്രതിക്ക് മാപ്പുനല്‍കുന്നത് സര്‍ക്കാര്‍ വിലക്കി
ഇസ്്‌ലാമാബാദ്: പാക് സോഷ്യല്‍ മീഡിയാ സെലബ്രിറ്റി ഖന്‍ദീല്‍ ബലൂചിനെ കൊലപ്പെടുത്തിയ സഹോദരന്‍ വസീമിന് മാപ്പുനല്‍കാനുള്ള നീക്കം സര്‍ക്കാര്‍ വിലക്കി. കുടുംബത്തിന്റെ മാനംകാക്കാനാണ് വഴിവിട്ടജീവിതം നയിച്ച സഹോദരിയെ കൊലപ്പെടുത്തിയതെന്ന് വസീം മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ വസീമിന് കുടുംബാംഗങ്ങള്‍ മാപ്പ് നല്‍കിയാല്‍ ശിക്ഷ ഇളവ് ചെയ്യാനാകും. ഇതു തടയാന്‍ അസാധാരണനടപടിയിലൂടെയാണ് പഞ്ചാബ് സര്‍ക്കാര്‍ മാപ്പ് നല്‍കുന്നതു വിലക്കിയത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും ഇത്തരം നടപടി അസാധാരണമാണെന്നും പഞ്ചാബ് പൊലിസ് പറഞ്ഞു.
പാകിസ്താനില്‍ കൊല ചെയ്യപ്പെട്ടയാളുടെ ബന്ധുക്കള്‍ പ്രതിക്ക് മാപ്പു നല്‍കിയാന്‍ ശിക്ഷ ലഘൂകരിക്കപ്പെടും. കുടുംബത്തില്‍ നടന്ന കൊലയായതിനാല്‍ ഇതിനുള്ള സാധ്യത പൊലിസ് മുന്നില്‍ കണ്ടിരുന്നു. ദുരഭിമാന കൊല വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇതിനെതിരേ രംഗത്തുവരുന്നത്.
പാകിസ്താനില്‍ നടക്കുന്ന ദുരഭിമാന കൊലകളില്‍ അധികവും ശിക്ഷിക്കപ്പെടാതെ പോകുന്നത് നിയമത്തിലെ ഈ പഴുത് കാരണമാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 26 കാരിയായ ഖന്‍ദീല്‍ ബലൂചിനെ സഹോദരന്‍ മുഹമ്മദ് വസീം ഉറക്ക ഗുളിക നല്‍കി മയക്കിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. സഹോദരിയെ കൊലപ്പെടുത്തിയതില്‍ യാതൊരു പശ്ചാത്താപവുമില്ലെന്നാണു വസീം പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."