HOME
DETAILS
MAL
കൊവിഡ് വ്യാപനം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 കടവുകാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
backup
August 14 2020 | 10:08 AM
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 63 തടവുകാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ 164 തടവുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡി.ഐ.ജി ഉള്‍പ്പടെയുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയി.
163 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 63 പേര്‍ക്ക് കൊവിഡ് പോസിറ്റീവായത്. രണ്ടുദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ നൂറിലധികം തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
അതേ സമയം നിരവധി തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജയില്‍ വകുപ്പ് ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു. ശുചീകരണത്തിനായി എത്തിയ രണ്ടു തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."