ഹാര്‍ദിക് പട്ടേലിന് കോണ്‍ഗ്രസിന്റെ പ്രചാരണ റാലിക്കിടെ മര്‍ദനം
അഹമ്മദാബാദ്: പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേലിന് കോണ്‍ഗ്രസിന്റെ പ്രചാരണ റാലിക്കിടെ മര്‍ദനം. സുരേന്ദര്‍ നഗര്‍ ജില്ലയില്‍ സംഘടിപ്പിച്ച 'ജന്‍ ആക്രോശ് സഭ'യില്‍ സംസാരിക്കുന്നതിനിടെ ഒരാള്‍ സ്റ്റേജിലേക്ക് കയറിവന്ന് ഹാര്‍ദിക്കിന്റെ മുഖത്തടിക്കുകയായിരുന്നു.
പട്ടേല്‍ സമുദായത്തിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും സ്വാധീന ശേഷിയുള്ള തെരഞ്ഞെടുപ്പ് പ്രചാരകനായി മാറിയ ഹാര്‍ദിക് മൂന്ന് ആഴ്ച മുന്‍പു മാത്രമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹാര്‍ദിക് പങ്കെടുക്കുന്ന പരിപാടികളിലെല്ലാം വലിയ ജനപങ്കാളിത്വമാണ് കാണുന്നത്. ഇതിന്റെ അമര്‍ഷത്തിലാണ് ബി.ജെ.പി. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് ഹാര്‍ദിക് പട്ടേലും ആരോപിച്ചു.
ഇതിലുള്ള വിരോധമാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അക്രമിയെ പ്രവര്‍ത്തകര്‍ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."