എസ്.എസ്.എ പരിശീലനം: മുസ്ലിം സ്കൂള്‍ അധ്യാപകര്‍ക്കു ദുരിതം
പാനൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സര്‍വശിക്ഷാ അഭിയാന് നടപ്പാക്കിവരുന്ന അധ്യാപക പരിശീലന കോഴ്സ് മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകര്‍ക്കു ദുരിതമാകുന്നതായി പരാതി.
പരിശീലന കേന്ദ്രങ്ങള്‍ വിദൂരപ്രദേശങ്ങളില്‍ സംഘടിപ്പിച്ചതാണു മുസ്ലിം സ്കൂള്‍ അധ്യാപകര്‍ക്കു വിനയായത്. അവധിക്കാല പരിശീലനത്തിന്റെ ആദ്യബാച്ചുകള്‍ ഏപ്രിലില്‍ തന്നെ പൂര്‍ത്തിയാക്കിയതാണ് എണ്ണത്തില്‍ കുറവ് മാത്രമുള്ള മുസ്ലിം കലണ്ടറുകാര്ക്കു ദുരിതമായത്. ഒന്നാംക്ലാസ് അധ്യാപകര്‍ക്കു പാപ്പിനിശ്ശേരിയിലും മറ്റു ക്ലാസുകാര്‍ക്കു കണ്ണൂര്‍, പെരളശ്ശേരി എന്നിവിടങ്ങളിലേക്കും പോകാനാണു പാനൂര്‍ ബി.പി.ഒയുടെ നിര്‍ദേശം. അധ്യാപക പരിശീലനത്തിന്റെ രണ്ടാംബാച്ച് ഈമാസം നടത്തിയിരുന്നെങ്കില്‍ ഈ പ്രയാസം ഒഴിവാക്കാമായിരുന്നു. പലപ്പോഴും മുസ്ലിം കലണ്ടറുകാരെ അവഗണിക്കുന്ന നടപടി വിദ്യാഭ്യാസവകുപ്പ് തുടര്‍ന്നുവരുന്നതായും ആക്ഷേപമുണ്ട്. സംസ്ഥാന സ്കൂള്‍ കലോത്സവം കണ്ണൂരില്‍ നടക്കുമ്പോള്‍ ഇത്തരം സ്കൂളുകളില്‍ അര്‍ധവാര്‍ഷിക പരീക്ഷ നടത്തിയതു വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."