നേവല്‍ അധികൃതരുമായി ചര്‍ച്ച നടത്തി
പയ്യന്നൂര്‍: രാമന്തളി മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതിയുടെ സമരപന്തല്‍ സന്ദര്‍ശിച്ച ശേഷം സുരേഷ് ഗോപി എം.പി നേവല്‍ അക്കാദമിയില്‍ സന്ദര്‍ശനം നടത്തി. നേവല്‍ കമാന്‍ഡറുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. തുടര്‍ന്ന് മാലിന്യ പ്ലാന്റ് അടക്കം വിശദമായി പരിശോധിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നിലവിലെ പ്ലാന്റ് പൂര്‍ണമായും മാറ്റുകയും പകരം ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്കരിക്കുന്ന ഡീസെന്‍ട്രലൈസേഷന്‍ പദ്ധതി നേവല്‍ അധികൃതര്‍ക്കു മുന്നില്‍ സുരേഷ് ഗോപി നിര്‍ദേശിച്ചതായും സൂചനയുണ്ട്. നിര്‍ദേശം നേവിയുടെ ഭാഗത്തു നിന്നു പ്രതിരോധ മന്ത്രാലയത്തിലേക്ക് അയക്കാനും അനുമതി അടക്കമുള്ള കാര്യങ്ങള്‍ വേഗത്തില്‍ നേടിയെടുക്കാന്‍ നടപടി എടുക്കാമെന്നും സുരേഷ് ഗോപി നേവല്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."