സച്ചിന്‍ പുതുജീവിതം നല്‍കിയത് ആറു പേര്‍ക്ക്
സ്വന്തം ലേഖകന്‍
കോട്ടയം: ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ച സച്ചിന്‍ ഇനി ആറു പേരിലൂടെ ജീവിക്കും.
സന്നദ്ധ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന കോട്ടയം ളാക്കാട്ടൂര്‍ സ്വദേശി സച്ചിന്‍ (22) ആണ് അകാല വേര്‍പാടിലും ആറു പേര്‍ക്ക് പുതുജീവിതം സമ്മാനിച്ചത്. അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ സച്ചിന്റെ ഹൃദയം, കരള്‍, രണ്ടു വൃക്കകള്‍, രണ്ടു കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്.
ഹൃദയവും ഒരു വൃക്കയും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിക്കും, കരള്‍ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള രോഗിക്കും, ഒരു വൃക്ക എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിനും, രണ്ടു കണ്ണുകള്‍ മെഡിക്കല്‍ കോളജിലെ ഐ ബാങ്കിനുമാണ് നല്‍കിയത്. ഇതോടെ കോട്ടയം മെഡിക്കല്‍ കോളജ് മറ്റൊരു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രകിയ്ക്ക് കൂടി വേദിയായി.
ലോക് ഡൗണ്‍ കാലത്ത് അവയവദാന പ്രകൃയയിലൂടെ നടന്ന ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നതും ഇവിടെയാണ്. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ ഏഴാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണിത്. ഈ ഏഴു ശസ്ത്രക്രിയകളും കോട്ടയം മെഡിക്കല്‍ കോളജിലാണ് നടന്നത്. മെഡിക്കല്‍ കോളജില്‍ നടന്ന 52-ാമത്തെ വൃക്ക മാറ്റിവയ്ക്കല്‍ കൂടിയാണിത്.ഏക മകന്റെ അകാല വിയോഗത്തിനിടയിലും അയവദാനത്തിന് മുന്നോട്ട് വന്ന സച്ചിന്റെ മാതാപിതാക്കളായ എം.ആര്‍ സജിക്കും മാതാവ് സതിക്കും കുടുംബാഗങ്ങള്‍ക്കും ആരോഗ്യ മന്ത്രി കെ.കെ ശൈലജ നന്ദി പറഞ്ഞു. കഴിഞ്ഞ അഞ്ചിന് തിരുവഞ്ചൂരിലാണ് ബൈക്ക് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ സച്ചുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും 12ന് മസ്തിഷ്‌ക മരണം സംഭവിച്ചു. രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന ബന്ധുക്കള്‍ ലോക അവയവ ദിനമായ 13ന് അവയവദാനത്തിന് സന്നദ്ധമായി മുന്നോട്ട് വരികയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാര്‍, മൃതസഞ്ജീവനി സെന്‍ട്രല്‍ സോണ്‍ നോഡല്‍ ഓഫിസര്‍ കെ.പി ജയകുമാര്‍, യൂറോളജി വിഭാഗം മേധാവി ഡോ. സുഭാഷ് ഭട്ട്, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ശാന്തി എന്നിവരാണ് അവയവദാന പ്രക്രിയയ്ക്കും ശസ്ത്രക്രിയയ്ക്കും നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."