ബാലാവകാശ കമ്മിഷന്റെ കാലാവധി അവസാനിച്ചു
കൊല്ലം: സംസ്ഥാനത്തു ബാലാവകാശ കമ്മിഷന്‍ നിലവിലില്ലാത്ത സാഹചര്യത്തില്‍ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്ന വില്ലന്‍ കഥാപാത്രങ്ങളും പീഡനത്തിന് ഇരയാകുന്ന പിഞ്ചുകുട്ടികളുടെ ദുരവസ്ഥയും ചിത്രീകരിക്കുന്ന ടി.വി സീരിയലുകള്‍ തിരിച്ചുവരുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ ബാലാവകാശ കമ്മിഷനെ പിരിച്ചുവിട്ടിട്ടില്ലെങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ രൂപീകരിച്ച കമ്മിഷന്റെ കാലാവധി അവസാനിച്ചതിനാല്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ബാലാവകാശ കമ്മിഷന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഒന്നിലധികം സീരിയലുകള്‍ ഉള്ളടക്കം മാറ്റാന്‍ നിര്‍ബന്ധിതമായിരുന്നു.
'മഞ്ഞുരുകുംകാലം' എന്ന സീരിയലായിരുന്നു ഇതില്‍ പ്രധാനം. ശ്രദ്ധേയയായ ബാലനടിയായിരുന്നു ഇതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. സീരിയലില്‍ കഥാപാത്രത്തോടുള്ള പീഡനങ്ങള്‍ പരിധിവിട്ടപ്പോഴാണ് ബാലാവകാശ കമ്മിഷന്‍ ഇടപെട്ടത്. സീരിയല്‍ നിര്‍ത്തിവയ്ക്കണമെന്ന കമ്മിഷന്റെ നിര്‍ദേശം അതേപടി അംഗീകരിച്ചില്ലെങ്കിലും ഉള്ളടക്കം മാറ്റാന്‍ ചാനലും സീരിയലിന്റെ അണിയറ പ്രവര്‍ത്തകരും തയാറാകുകയും അക്കാര്യം കമ്മിഷനെ അറിയിക്കുകയും ചെയ്തിരുന്നു.
ബാലാവകാശ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകമായി ശ്രദ്ധപതിപ്പിക്കുന്നവര്‍ കേരളത്തില്‍ കുറവായതുകൊണ്ട് മനുഷ്യാവകാശ, സ്ത്രീസംരക്ഷണ രംഗങ്ങളിലും മറ്റും പ്രവര്‍ത്തിച്ചവരെയാണ് ബാലാവകാശ കമ്മിഷനില്‍ ഉള്‍പ്പെടുത്തിയിരുന്നത്. തുടക്കത്തില്‍ മുന്‍ ചീഫ് സെക്രട്ടറി നീലാ ഗംഗാധരന്‍ ആയിരുന്നു അധ്യക്ഷ. അന്നു നിയമനത്തിന്റെ പേരില്‍ ഭിന്നത ഉണ്ടായിരുന്നതിനാല്‍ നീലാ ഗംഗാധരന്‍ രാജിവച്ചിരുന്നു. തുടര്‍ന്നു മുന്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശോഭാ കോശിയെയാണ് നിയമിച്ചത്. ഇടതു സര്‍ക്കാരാകട്ടെ ബാലാവകാശ കമ്മിഷനിലേക്കു പരിഗണിക്കേണ്ടവരുള്‍പ്പെടുന്ന പാനല്‍ ലിസ്റ്റിന്റെ അന്തിമഘട്ടത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."