തൊഴിലാളികള്‍ക്ക് കൂടുതല്‍ സഹായങ്ങളുമായി സിഫ്റ്റ്
മട്ടാഞ്ചേരി: മത്സ്യ ഗ്രാമങ്ങളില്‍ ചെന്ന് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മനസിലാക്കി സഹായങ്ങള്‍ ചെയ്യുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായും സിഫ്റ്റ് ഡയറക്ടര്‍ ഡോ. രവിശങ്കര്‍ പറഞ്ഞു.
ഭക്ഷ്യ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തനം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യം ദീര്‍ഘനാള്‍ കേടുകൂടാതെ സൂക്ഷിക്കുക എന്നതാണ് തൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളി. ഈ പ്രശ്നത്തിന് നിരവധി പ്രതിവിധികള്‍ കേന്ദ്രം കണ്ടെത്തി. ആദ്യ കാലത്ത് കെമിക്കലുകള്‍ ഉപയോഗിച്ച് മത്സ്യം സൂക്ഷിക്കുന്ന വിദ്യയാണ് പ്രയോഗിച്ചത്. എന്നാല്‍ തെര്‍മല്‍, നോണ്‍ തെര്‍മല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മീന്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള രീതികള്‍ വികസിപ്പിച്ചു. ഇന്ന് പല ഫാക്ടറികളും ഉപയോഗിക്കുന്ന പ്രോസസിങ് ടെക്നോളജി ക്രമീകരിച്ചത് സിഫ്റ്റാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."