HOME
DETAILS

മെയിന്‍പുരിയെ ഇളക്കിമറിച്ച് എസ്.പി - ബി.എസ്.പി സഖ്യം

  
backup
April 19 2019 | 22:04 PM

%e0%b4%ae%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b5%81%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%87%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%ae%e0%b4%b1%e0%b4%bf

 

മോദി വ്യാജ പിന്നാക്കക്കാരനെന്ന് മായാവതി

ന്യൂഡല്‍ഹി: 24 കൊല്ലത്തിന് ശേഷം വേദി പങ്കിട്ട്, ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയെ ഇളക്കി മറിച്ച് മുലായവും മായാവതിയും. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലെ അതികായരുടെ രണ്ടര പതിറ്റാണ്ട് നീണ്ട ശത്രുതയ്ക്കാണ് ഇതോടെ അന്ത്യമായത്. ഉത്തര്‍പ്രദേശിലെ മയിന്‍പുരി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന എസ്.പി നേതാവ് മുലായം സിങ് യാദവിന്റെ പ്രചാരണ റാലിയിലേക്കാണ് ബി.എസ്.പി നേതാവ് മായാവതിയെത്തിയത്. വേദിയില്‍ പരസ്പരം പ്രശംസാവാക്കുകള്‍ ചൊരിഞ്ഞ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന നേതാക്കള്‍ ഇതുവരെയുള്ള വൈരമെല്ലാം മറക്കുന്നതായും പ്രഖ്യാപിച്ചു. തനിക്കു വേണ്ടി പ്രചാരണത്തിനെത്തിയ മായാവതിയോട് നന്ദിയുണ്ടന്നും മായാവതിയെ ആദരിക്കുന്നുവെന്നും മുലായം തന്റെ പ്രസംഗത്തില്‍ പറഞ്ഞു.


മുലായം സിങ് യാദവ് നരേന്ദ്ര മോദിയെ പോലെ വ്യാജ ഒ.ബി.സിയല്ലെന്നും യഥാര്‍ഥത്തിലുള്ള പിന്നാക്ക നേതാവാണന്നും മായാവതി പറഞ്ഞു. ജനങ്ങള്‍ക്കു വേണ്ടി പഴയ കാലത്തെ ചില കാര്യങ്ങള്‍ മറക്കുകയാണന്നും ലക്‌നൗ ഗസ്റ്റ് ഹൗസ് സംഭവത്തെ ഓര്‍മ്മപ്പെടുത്തി മായാവതി കൂട്ടിച്ചേര്‍ത്തു. മുലായം സിങ് യാദവ് ഉത്തര്‍പ്രദേശിലെ എല്ലാ വിഭാഗം ജനങ്ങളുടെയും നന്മക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണന്നും റെക്കോഡ് ഭൂരപക്ഷത്തോടെ അദ്ദേഹത്തെ വിജയിപ്പിക്കാന്‍ താന്‍ അഭ്യര്‍ഥിക്കുകയാണന്നും മായവതി പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും വേദിയില്‍ സന്നിഹിതനായിരുന്നു.


1995ല്‍ ബി.എസ്പി-എസ്.പി സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ച ലക്‌നൗ ഗസ്റ്റ് ഹൗസ് സംഭവം ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ശത്രുതയ്ക്ക് വഴിവച്ചിരുന്നു. ലക്‌നൗ ഗസ്റ്റ് ഹൗസില്‍ യോഗം ചേരുന്നതിനിടെ എസ്.പി പ്രവര്‍ത്തകര്‍ ഇരച്ചു കയറി മായവതിക്കെതിരേ അക്രമം അഴിച്ചുവിട്ടതായിരുന്നു സംഭവം.
തലനാരിഴ വ്യത്യാസത്തിലാണ് അന്ന് എസ്.പി പ്രവര്‍ത്തകരുടെ അക്രമണത്തില്‍ നിന്ന് മായാവതി രക്ഷപ്പെട്ടത്. സാമാജ്‌വാദി പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ മയിന്‍പുരി മണ്ഡലത്തില്‍ നിന്നും മോദി തരംഗത്തിനിടയിലും കഴിഞ്ഞ തവണ 3.64 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുലായം സിങ് യാദവ് ജയിച്ചത്. അതോടൊപ്പം അസംഗഡില്‍ നിന്നുകൂടി ജയിച്ച മുലായം മയിന്‍പുരി സീറ്റ് രാജിവയ്ക്കുകയും അസംഗഡ് നിലനിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞടുപ്പിലും അവിടെ എസ്.പി സ്ഥാനാര്‍ഥി മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഏപ്രില്‍ 23ന് മൂന്നാംഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago