സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം
തിരുവനന്തപുരം: സംസ്ഥനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം. തിരുവനന്തപുരം, പത്തനംതിട്ട കണ്ണൂര്‍ വയനാട്ആലപ്പുഴ ജില്ലകളിലാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
വാളാട് സ്വദേശി പടയന്‍ വീട്ടില്‍ ആലി ആണ് വയനാട്ടില്‍ മരിച്ചത്. 73 വയസ്സായിരുന്നു. കഴിഞ്ഞ ജൂലൈ 28നാണ് ഇദ്ദേഹത്തെ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു മരണം. അര്‍ബുദ രോഗ ബാധിതനായിരുന്നു.
കണ്ണൂരില്‍ കെ.കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് മരിച്ചത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ.കണ്ണപുരത്തെ പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.
പത്തിയൂര്‍ സ്വദേശി സദാനന്ദന്‍ ആണ് ആലപ്പുഴയില്‍ മരിച്ചത്. 63 വയസ്സായിരുന്നു. ഹൃദ്രോഗം , കരള്‍ രോഗം, വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മറ്റിയിരുന്നു. ഇവിടെ നിന്നാണ് മരിച്ചത്.
തിരുവനന്തപുരത്ത് ചിറയിന്‍കീഴ് പുരവൂര്‍ സ്വദേശി കമലമ്മ(85)യും പത്തനംതിട്ടയില്‍ എലിയറക്കല്‍ സ്വദേശി ഷഹര്‍ബാനുമാണ് മരിച്ചത്. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ഇന്നലെ രാത്രിയും ഒരു കൊവിഡ് മരണം ഉണ്ടായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫാത്തിമ ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."