വോട്ടു ബഹിഷ്കരിച്ച് രണോത്സുക പോരാട്ടത്തിന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് പോസ്റ്റര്‍
കണ്ണൂര്‍: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകള്‍ എഴുതിയതെന്ന് കരുതപ്പെടുന്ന പോസ്റ്ററുകള്‍ പേരാവൂരില്‍ കണ്ടെത്തി.. പേരാവൂര്‍ ചെവിടിക്കുന്നിലെ വാടകക്കെട്ടിടത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേ തൊട്ടടുത്ത ദിവസവും സ്ഥാനാര്‍ഥികള്‍ക്ക് ഭീഷണിയുണ്ടെന്ന തരത്തിലും പോസ്റ്ററുകളും വാര്‍ത്തകളുണ്ടായിരുന്നു. രാഹുലിനും മോദിക്കും സീതാറാം യെച്ചൂരിക്കുമെതിരേയായിരുന്നു കത്തിലെ പരാമര്‍ശം.
എന്നാല്‍ ഈ പോസ്റ്ററിലും തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തോടൊപ്പം 'ജലീലിന്റെ കൊലപാതകികള്‍ക്ക് മാപ്പില്ല, തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക' എന്നീ മുദ്രാവാക്യങ്ങള്‍ തന്നെയാണ് പോസ്റ്ററുകളിലുള്ളത്.
വയനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. വയനാട്ടിലെ എല്ഡിഎഫ്എന്ഡിഎ സ്ഥാനാര്‍ത്ഥികളെ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
വയനാട്ടിലെയും നിലമ്പൂരിലെയും ആദിവാസികളോട് വോട്ട് ബഹിഷ്കരിക്കാന്‍ മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്യുന്ന കത്തിന്റെ പകര്‍പ്പ് പ്രസ് ക്ലബ്ബിലെത്തിയിരുന്നു. ആദിവാസികളെ മര്‍ദിച്ച് ഭരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ എന്തിന് താങ്ങിനിര്‍ത്തണമെന്നാണ് കത്തില്‍ ചോദിക്കുന്നത്. പകരം രണോത്സുക പോരാട്ടത്തിന് ഇറങ്ങണമെന്ന അഭ്യര്‍ഥനയും കത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."