തെര.കമ്മിഷന് കോഴ ദിനകരനെതിരേ കുരുക്ക് മുറുകുന്നു
ന്യൂഡല്‍ഹി: പാര്‍ട്ടി ചിഹ്നമായ രണ്ടിലക്കായി തെരഞ്ഞെടുപ്പ് കമ്മിഷന് കോഴ വാഗ്ദാനം ചെയ്ത കേസില്‍ പിടിയിലായ അണ്ണാ ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരന് തിരിച്ചടിയായി വീണ്ടും പുതിയ കണ്ടെത്തലുകള്‍. ഡല്‍ഹി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ചെന്നൈയിലെ അഞ്ച് ബാങ്കുകളിലായുള്ള അദ്ദേഹത്തിന്റെ അക്കൗണ്ടുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ പിന്‍വലിച്ചതായി കണ്ടെത്തി. കൂടുതല്‍ പണവും കൈമാറിയത് ഹവാല ഇടപാടുകള്ക്കായാണെന്നാണ് വിവരം. ഇക്കാര്യത്തില്‍കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനായി ദിനകരന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ട്.
നേരത്തെ അറസ്റ്റിലായ ഇടനിലക്കാരന് സുകേഷ് ചന്ദ്രശേഖരന്റെ മൊബൈല്‍ ഫോണിന്റെ കോള്‍ ലിസ്റ്റില്‍ ദിനകരനുമായി സംസാരിച്ചിരുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്.
ചെന്നൈയിലെ തെളിവെടുപ്പിനുശേഷം ഡല്‍ഹിയിലെത്തിയ ദിനകരനെ ലഭ്യമായ തെളിവുകളുടെ സ്ഥിരീകരണത്തിനായി വീണ്ടും ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രഞ്ച് അറിയിച്ചു.
പണമിടപാടുമായി ബന്ധപ്പെട്ട് നിരവധി പേരെ ഇതിനകം പൊലിസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ ഇടനിലക്കാരനായ സുകേഷിനെ ഡല്‍ഹി കോടതി ഈ മാസം 12 വരെ റിമാന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."