എ. വിജയരാഘവന്റെ അശ്ലീല പരാമര്‍ശത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം
തിരുവനന്തപുരം: രമ്യ ഹരിദാസിനെതിരേ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് പൊലീസിനോട് കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം നല്‍കിയത്. എ വിജയരാഘവന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് നല്‍കിയിരിക്കുന്ന നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം എസ്പി തൃശൂര്‍ റേഞ്ച് ഐജിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.
പൊന്നാനിയില്‍ പിവി അന്‍വറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് വിജയരാഘവന്‍ രമ്യ ഹരിദാസിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. എ വിജയരാഘവന്റെ പ്രസംഗം ദളിത് വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയെന്ന നിലയില്‍ തനിക്ക് വ്യക്തിപരമായി അപമാനമുണ്ടാക്കിയെന്നാണ് രമ്യ പരാതി നല്‍കിയിരുന്നത്.
എ വിജയരാഘവനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ രണ്ടു പരാതികളിലും തിരൂര്‍ ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."