പുരി-കൊണാര്‍ക്ക് റെയില്‍പാത ഒഡിഷ മുഖ്യമന്ത്രിയുടെ ആവശ്യത്തിന്
ഭുവനേശ്വര്‍: ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ആവശ്യത്തിന് മൂന്ന് മിനിറ്റിനുള്ളിലാണ് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അനുകൂല മറുപടി നല്‍കിയത്. പുരി-കൊണാര്‍ക്ക് റെയില്‍വേ ലൈനിനുവേണ്ടിയുള്ള ആവശ്യത്തെയാണ് റെയില്‍വേ മന്ത്രി അനുകൂലിച്ചത്.
മൊത്തം ചെലവിന്റെ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നറിയിച്ചുകൊണ്ട് മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ട്വീറ്റിന് മറുപടിയായാണ് സുരേഷ് പ്രഭു മൂന്ന് മിനിറ്റിനുള്ളില്‍ അനുകൂല മറുപടി നല്‍കിയത്.
പുരിയില്‍ നിന്ന് കൊണാര്‍ക്കിലേക്ക് പുതിയതായി റെയില്‍പാത വേണമെന്നാണ് പട്നായിക്ക് ആവശ്യപ്പെട്ടത്. ശനിയാഴ്ച രാത്രി 10.05നായിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്.
10.08 ആയപ്പോള്‍ സുരേഷ് പ്രഭു ഇതിന് അനുകൂല മറുപടി നല്‍കുകയും ചെയ്തു. മറുപടി ലഭിച്ചതോടെ ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പൈതൃക ക്ഷേത്ര നഗരികള്‍ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് റെയില്‍പാത വന്നാല്‍ അത് വിനോദ സഞ്ചാര മേഖലക്ക് വലിയ മുതല്‍കൂട്ടാകും. റെയില്‍വേക്കും ഇത് വന്‍ലാഭമാണ് ഉണ്ടാക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."