യമനില്‍ യു.എസ് ആക്രമണം: അല്‍ഖാഇദ ഭീകരരടക്കം 40 മരണം
സന്‍ആ: യമനില്‍ സര്‍ക്കാരിന് പുറമെ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും അമേരിക്കയും ആക്രമണം ശക്തമാക്കി.
വിമത വിഭാഗവുമായി ഉïണ്ടായ ഏറ്റുമുട്ടലില്‍ അല്‍ഖാഇദ തീവ്രവാദികളടക്കം 40 വിമതര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ മിദി പട്ടണത്തില്‍ നടന്ന കനത്ത ഏറ്റുമുട്ടലിലാണ് വിമത വിഭാഗത്തിന് കനത്ത ആള് നാശം ഉണ്ടïായത്. ഇവിടെ നടന്ന ആക്രമണത്തില്‍ ഇരുപതിലധികം ഹൂതികള്‍ കൊല്ലപ്പെട്ടതായും നിരവധി വിമതര്‍ക്ക് പരുക്കേറ്റതായും യമന്‍ ആര്‍മി വെബ്സൈറ്റില്‍ സൈന്യം അറിയിച്ചു.
സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ പ്രമുഖരായ മൂന്നു കമാന്‍ഡര്‍മാരടക്കം 10 ഹൂതികള്‍ കൊല്ലപ്പെട്ടതായി സഖ്യസേന അറിയിച്ചു.
ഹൂതികളുമായി സഹകരിക്കുന്ന സാലിഹ് അലി അബ്ദുല്ല വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സഖ്യത്തിലെ മുതിര്‍ന്ന മൂന്നു കരസേനാ കമാന്‍ഡര്‍മാരും മറ്റു ഒരു ഡസനോളം വിമത സൈനികരുമാണ് കൊല്ലപ്പെട്ടത്.
ഖഫാര്‍ റീജിയണിലെ മുതിര്‍ന്ന കമാന്‍ഡര്‍ ഗ്രൗï് ഫോഴ്സിലെ ഗിലാന്‍ ആതിഫ് ആണ് കൊല്ലപ്പെട്ടവരില്‍ പ്രമുഖന്. നിരവധി ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രധാന പ്രതിയാണ് ഇദ്ദേഹമെന്നു യമന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഇറാനില്‍ നിന്നും ലബനാനിലെ നിന്നും സൈനിക പരിശീലനം ലഭിച്ച മിര്‍ദാസ് സാകിം, ബിഹാന്‍ മേഖലയിലെ സൈനിക കമാണ്ടറായിരുന്ന ഫഹദ്, ബാതിഷ,് ശരീഫ് എന്നിവരുമാണ് കൊല്ലപ്പെട്ടവരില്‍ മറ്റു പ്രമുഖരെന്നു യമന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, അമേരിക്ക നടത്തിയ ആക്രമണത്തില്‍ പ്രമുഖ നേതാവടക്കം 8 അല്‍ഖാഇദ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍ വൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."