HOME
DETAILS
MAL
പൗരത്വം ചൂണ്ടിക്കാട്ടി പരാതി; അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവച്ചു
backup
April 20 2019 | 14:04 PM
ലക്നൗ: അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധന 22 ലേക്കു മാറ്റിവച്ചു. രാഹുലിന്റെ പൗരത്വം സംബന്ധിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥി ധ്രുവ്ലാലിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
രാഹുല്‍ ഗാന്ധിയുടെ വിദ്യഭ്യാസ യോഗ്യതയെക്കുറിച്ചും പരാതിയുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥിയായ ധ്രുവ്ലാല് നല്കിയ പരാതിയെ തുടര്‍ന്നാണ് സൂക്ഷ്മപരിശോധന മാറ്റിയതെന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു.
ബ്രിട്ടന് ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരങ്ങളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടന് പൗരനാണെന്ന് രേഖപ്പെടുത്തിയെന്നും ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു.
മെയ് ആറിനാണ് അമേത്തിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. അമേത്തിയെ കൂടാതെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മത്സരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."