HOME
DETAILS

കര്‍ക്കരെയെ അവഹേളിച്ചതിന് പ്രഗ്യാസിങ്ങിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

  
backup
April 20, 2019 | 3:51 PM

pragya-singh-get-notice

 

ഭോപ്പാല്‍: മുംബൈ ഭീകരാക്രമണത്തിനിടെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) തലവന്‍ ഹേമന്ത് കര്‍ക്കറെക്കെതിരായ പരാമര്‍ശത്തില്‍ മലേഗാവ് സ്‌ഫോടന കേസ് പ്രതിയും ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ സാധ്വി പ്രഗ്യാ സിങ്ങിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. സാധ്വി പ്രഗ്യാ സിങ്ങിനോട് 24 മണിക്കൂറിനകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പെരുമാറ്റ ചട്ടം ലംഘിച്ചെന്നാണ് നടപടിയെന്ന് ഭോപ്പാല്‍ ജില്ലാ വരണാധികാരി നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

മലേഗാവ് സ്‌ഫോടനക്കേസില്‍ ഹേമന്ത് കര്‍ക്കെരെയുടെ നേതൃത്വത്തിലുള്ള എ.ടി.എസ് സംഘമായിരുന്നു പ്രഗ്യാസിങ്ങിനെ അറസ്റ്റ്‌ചെയ്തിരുന്നത്. 'ഞാന്‍ ഹേമന്ത് കര്‍ക്കറെയെ വിളിച്ചു. എനിക്കെതിരെ തെളിവൊന്നുമില്ലെങ്കില്‍ എന്നെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തെളിവു കൊണ്ടുവരുമെന്നും എന്നെ വിടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിങ്ങള്‍ നശിച്ചു പോകുമെന്ന് ഞാന്‍ ശപിച്ചു' എന്നായിരുന്നു പ്രഗ്യ സിങ്ങിന്റെ പരാമര്‍ശം. പ്രസ്താവന വിവാദമായതോടെ അവര്‍ മാപ്പു പറഞ്ഞിരുന്നു. പ്രസ്താവനയെ ബി.ജെ.പിയും തള്ളിപ്പറയുകയുണ്ടായി. ഇതിനു പിന്നാലെയാണ് കമ്മിഷന്‍ നടപടിക്കു തുടക്കമിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  12 days ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  12 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  12 days ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  12 days ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  12 days ago
No Image

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വീണ്ടും പോസ്റ്റ്; കേസെടുത്ത് പൊലിസ്

Kerala
  •  12 days ago
No Image

ബഹ്‌റൈന്‍ ആകാശത്ത് അപൂര്‍വ കാഴ്ച; നാളെ 'ബ്ലൂ മൈക്രോ മൂണ്‍' ദൃശ്യമാകും

bahrain
  •  12 days ago
No Image

ബഹ്‌റൈനില്‍ അതിശക്തമായ ചൂട്; ഈ ആഴ്ച്ചയില്‍ രേഖപ്പെടുത്തിയത് 45 ഡിഗ്രി 

bahrain
  •  13 days ago
No Image

മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം 

Kerala
  •  13 days ago
No Image

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ; ഏകീകൃത ജിസിസി വിസയെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  13 days ago