HOME
DETAILS

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

  
Web Desk
July 18, 2026 | 7:11 AM

Fire breaks out at Kuwait power plant after Iranian attack

കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണത്തെ തുടർന്ന് കുവൈത്തിലെ വൈദ്യുതിനിലയത്തിലും സമുദ്രജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന പ്ലാന്റിലും തീപിടിത്തമുണ്ടായതായി കുവൈത്ത് വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് നിലയത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തെ വൈദ്യുതി വിതരണ ശൃംഖലയുടെ സ്ഥിരത നിലനിർത്തുന്നതിനുമായി മുൻകരുതൽ പ്രവർത്തന നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. 

അടിയന്തര സാങ്കേതിക സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുന്നതിനും കേടുപാടുകൾ വിലയിരുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിൽ വൈദ്യുതി വിതരണത്തിലും കുടിവെള്ള ഉൽപാദനത്തിലും വലിയ തടസ്സമുണ്ടാകാതിരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ കുറ്റകരമായ ആക്രമണം എന്നാണ് സംഭവത്തെ മന്ത്രാലയം വിശേഷിപ്പിച്ചത്.

 

  കുവൈത്ത് എയർവേയ്സ് ഭൂരിഭാഗം സർവീസുകളും പുനഃക്രമീകരിച്ചു

പുതിയ സാഹചര്യത്തിൽ രാജ്യത്തിന്റെ വ്യോമാതിർത്തി അടച്ചുട്ടുണ്ട്. ഇതേ തുടർന്ന് കുവൈത്ത് എയർവേയ്സ് ഭൂരിഭാഗം വിമാന സർവീസുകളും പുനഃക്രമീകരിച്ചതായി അധികൃതർ അറിയിച്ചു. യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ നിരന്തരം പരിശോധിക്കണമെന്ന് എയർലൈൻ അഭ്യർഥിച്ചു. ബുക്കിംഗിനിടെ നൽകിയ മൊബൈൽ നമ്പറുകളിലേക്ക് സർവീസുകളിലെ മാറ്റങ്ങൾ സംബന്ധിച്ച അറിയിപ്പുകളും എസ്.എം.എസ് സന്ദേശങ്ങളും അയയ്ക്കുമെന്നും കമ്പനി വ്യക്തമാക്കി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  3 hours ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  3 hours ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  4 hours ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  4 hours ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  4 hours ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  4 hours ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  4 hours ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  4 hours ago
No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  5 hours ago