വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്
ന്യൂഡല്‍ഹി: കേരളാ വഖ്ഫ് ബോര്‍ഡ് കേസില്‍ ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജും സ്റ്റാലിന്‍ ദേവനും സുപ്രിംകോടതിയില്‍ തടസഹരജി ഫയല്‍ ചെയ്തു. കേരള വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന വഖ്ഫ് ബോര്‍ഡും വഖ്ഫ് ബോര്‍ഡംഗം ഉമര്‍ ഫൈസിയും നല്‍കിയ ഹരജിയിലാണ് തടസ ഹരജി. തിങ്കളാഴ്ച്ച കോടതി അപ്പീല്‍ പരിഗണിക്കാനിരിക്കെയാണ് നീക്കം.
ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയില്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജികള്‍.
ഇന്നലെ മുതിര്‍ന്ന അഭിഭാഷകന്‍ വി. ചിദംബരേഷാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുമ്പാകെ വിഷയം ഉന്നയിച്ചത്.
നിലവിലെ ഹൈക്കോടതി ഉത്തരവോടെ, വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണെന്ന് വി. ചിദംബരേഷ് ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലും നേരത്തേ സമാനമായ സാഹചര്യമുണ്ടായപ്പോള്‍ സുപ്രിംകോടതി അത് സ്റ്റേ ചെയ്‌തെന്നും ചിദംബരേഷും അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രനും വാദിച്ചു. തുടര്‍ന്നാണ് തിങ്കളോ ചൊവ്വയോ ദിവസങ്ങളില്‍ ഹരജികള്‍ പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജും സ്റ്റാലിന്‍ ദേവനും സുപ്രിം കോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്തത്.
വഖ്ഫ് ബോര്‍ഡും ബോര്‍ഡ് അംഗങ്ങളും ഫയല്‍ ചെയ്യുന്ന ഹരജികളില്‍ തങ്ങളുടെ വാദം കേള്‍ക്കാതെ യാതൊരു ഇടക്കാല ഉത്തരവും പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹരജികള്‍ നല്‍കിയിരിക്കുന്നത്.
In the Waqf Board case, Shone George has filed a caveat petition in the Supreme Court to ensure that no order is passed without hearing his side. The move comes amid ongoing legal proceedings related to the case, with the matter now drawing attention at the apex court level.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."