തനിക്കെതിരായ ട്രോളുകള്‍ക്കു പിന്നില്‍ രാഷ്ട്രീയനേതൃത്വം: കണ്ണന്താനം
കൊച്ചി: തനിക്കെതിരേ ട്രോളുകളുണ്ടാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയനേതൃത്വങ്ങളാണെന്ന് എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം. താന്‍ മണ്ടനാണെന്നുള്ള പ്രതീതി ഉണ്ടാക്കാനാണ് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ ഉണ്ടാക്കുന്നത്. ആയിരക്കണക്കിന് ആളുകളെയാണ് ഇവിടുത്തെ രാഷ്ട്രീയനേതൃത്വം ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഇടതും വലതും ഭരിച്ച് തൊഴിലില്ലാതാക്കിയിരിക്കുന്ന ചെറുപ്പക്കാരാണ് തനിക്കെതിരേ ട്രോളുകളുണ്ടാക്കുന്നത്. അവര്‍ക്ക് ജോലിയൊന്നുമില്ലാത്തതുകൊണ്ട് ട്രോളുണ്ടാക്കുകയാണ്.
സംവാദത്തിനായി തന്റെയടുത്തേക്ക് ക്ഷണിച്ചെങ്കിലും അത് ഏറ്റെടുത്ത് ഒരു കൃമി പോലും വന്നില്ല. തെരഞ്ഞെടുപ്പ് താന്‍ ആഘോഷിക്കുകയാണ്. തനിക്ക് വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈകിയാണ് പ്രചാരണം ആരംഭിച്ചതെങ്കിലും മൂന്നാഴ് ച കൊണ്ട ് മാരത്തോണ്‍ ഓട്ടമാണ് നടത്തിയത്. താന്‍ ഏറ്റവും കൂടുതല്‍ കൈ കൊടുത്തത് കൊച്ചുകുട്ടികള്‍ക്കാണ്. അവര്‍ വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിച്ചല്ല, ഇതൊരു ആഘോഷമാണ്.
സമയപരിമിതി കാരണം മണ്ഡലത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെ ഇനിയും കണ്ടിട്ടില്ല. ജനങ്ങളുടെ മുഖത്തെ പ്രകാശം കാണുമ്പോള്‍ മനസിലാകുന്നത് അവര്‍ തനിക്കായിരിക്കും വോട്ട് ചെയ്യുകയെന്നാണെന്നും കണ്ണന്താനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജാതി പറഞ്ഞു താന്‍ ഇതുവരെ വോട്ട് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."