സ്നോഡന് മാപ്പ് നല്‍കുന്നത് പരിഗണിക്കുമെന്ന് ട്രംപ്
വാഷിങ്ടണ്‍: യു.എസ് പൗരന്മാരുടെ രഹസ്യ വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ചോര്‍ത്തുന്ന കാര്യം പുറത്തുവിട്ട എഡ്വേര്‍ഡ് സ്നോഡന് മാപ്പ് നല്കുന്ന കാര്യം പരിഗണനയിലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'സ്നോഡന്റെ കാര്യം ഗൗരവമായി പരിഗണിക്കുകയാണ്'- വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
മുമ്പൊരിക്കല്‍ വഞ്ചകനെന്നാണ് സ്നോഡനെ ട്രംപ് വിശേഷിപ്പിച്ചത്. വധശിക്ഷയ്ക്ക് വിധിക്കേണ്ട രാജ്യദ്രോഹിയാണ് സ്നോഡനെന്നും ട്രംപ് പറഞ്ഞിരുന്നു. അമേരിക്കന്‍ പൗരന്മാരുടെ രഹസ്യവിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന വിവരം എഡ്വേര്‍ഡ് സ്നോഡന് പുറത്തുവിട്ടത് ദേശീയ തലത്തില്ചര്ച്ചയായിരുന്നു. പ്രിസം എന്ന പേരില്‍ അറിയപ്പെട്ട രഹസ്യാന്വേഷണ പദ്ധതിയുടെ ഭാഗമായി വ്യക്തികളുടെ ഫോണ്‍, മെയില്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നുവെന്ന വിവരമാണ് എഡ്വേര്‍ഡ് സ്നോഡന് പുറത്തുവിട്ടത്. 2003 മുതല്‍ 2009 വരെ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയില്‍ ജോലി ചെയ്തയാളാണ് സ്നോഡന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."