മാവോയിസ്റ്റ് ഭീഷണിയുള്ള കേന്ദ്രങ്ങളില്‍ സി.സി.ടി.വി
കാളികാവ്: വയനാട് മണ്ഡലത്തിലെ ഭൂരിഭാഗം വോട്ടെടുപ്പ് കേന്ദ്രങ്ങളും സി.സി.ടി.വി നിരീക്ഷണത്തില്‍. മാവോയിസ്റ്റ് ഭീഷണി കാരണമാണ് നിരീക്ഷണം ശക്തമാക്കിയത്. വില്ലേജ് അധികൃതരുടെ നേതൃത്വത്തിലാണ് സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്നത്. സ്ഥാനാര്‍ഥികള്‍ക്ക് പൊലിസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വയനാട് മണ്ഡലത്തിന് പുറമെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലെ വോട്ടെടുപ്പ് കേന്ദ്രങ്ങളിലും സി.സി.ടി.വി നിരീക്ഷണമുണ്ട്. പഴുതടച്ച സുരക്ഷയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ലക്ഷ്യമിടുന്നത്.
വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ കാമറ സ്ഥാപിക്കാന്‍ അധികൃതര്‍ പ്രയാസപ്പെടുന്നുണ്ട്. വിദ്യാലയങ്ങളാണ് ഭൂരിഭാഗം വോട്ടെടുപ്പ് കേന്ദ്രങ്ങളും. പകല്‍ മാത്രം പ്രവര്‍ത്തിക്കുന്ന ക്ലാസ് മുറികളില്‍ മിക്കതിലും വൈദ്യുതി ഇല്ല. പ്രാഥമിക സൗകര്യങ്ങള്‍ നാമമാത്രം.
വൈദ്യുതീകരിച്ച് കാമറ സ്ഥാപിക്കാനും മറ്റും അധികൃതര്‍ നെട്ടോട്ടമാണ്. അതീവ സുരക്ഷാ പ്രാധാന്യമുള്ള കേന്ദ്രങ്ങളില്‍ കേന്ദ്ര സേനയുടെ കാവലുമുണ്ടാകും. ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി തുടങ്ങിയവര്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."