കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ വിജിലന്‍സും എന്‍ഫോഴ്സമെന്റും നടത്തുന്ന അന്വേഷണം തുടരാമെന്ന് കോടതി. എന്റഫോഴ്സ്മെന്റ് ആവശ്യപ്പെടുന്ന പക്ഷം വിവരങ്ങള്‍ വിജിലന്‍സ് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
നോട്ടുനിരോധന കാലത്ത് ഇബ്രാഹിംകുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനത്തിന്റെ അക്കൗണ്ടുകള്‍ വഴി പത്തു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.
വിജിലന്‍സ് ഇപ്പോള്‍ അന്വേഷിക്കുന്ന പാലാരിവട്ടം പാലം അഴിമതിയോടൊപ്പം കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയും അന്വേഷിക്കണമെന്നും ഹരജിക്കാരന് ആവശ്യപ്പെട്ടിരുന്നു. ഈ ഹരജിയിലാണ് ഹൈക്കോടതി അന്വേഷണത്തിന് അനുമതി നല്‍കിയത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തന്നെ സ്വാധീനിക്കാന്‍ ഇബ്രാഹിംകുഞ്ഞ് ശ്രമിച്ചതായി ഹരജിക്കാരന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."