പൊലിസിന് വീഴ്ച്ചയുണ്ടായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി; കാരണം യു.ഡി.എഫ് സര്‍ക്കാരിന്റെ ഹാങ് ഓവര്‍
തിരുവനന്തപുരം: പൊലിസിന് വീണ്ടും വീഴ്ച്ചയുണ്ടായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.ഡി.എഫ് ഭരണകാലത്ത് ചില ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പക്ഷപാതിത്വം കാണിച്ചു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ഹാങ് ഓവര്‍ മൂലമാണ് തെറ്റുകള്‍ സംഭവിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
വീഴ്ചകള്‍ക്കെതിരെ ശക്തമായ നടപടി എടുത്തിട്ടുണ്ട്. വീഴ്ച വരുത്തുന്നവര്‍ക്ക് സംരക്ഷണമുണ്ടാകില്ല.എല്‍.ഡി.എഫിന്റെ നയം ചില പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊളളാത്തതാണ് കാരണം. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
ജനത്തോട് മോശമായി പെരുമാറരുതെന്ന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രമണ്‍ ശ്രീവാസ്തവയെ ഉപദേശകനാക്കിയതിനെ എന്തോ വലിയ കുഴപ്പമായി പറയുന്നുണ്ട്. ഡി.ജി.പി ആയിരുന്ന ഒരാള്‍ക്ക് ഉപദേശകനായിക്കൂടെയെന്നും മുഖ്യമന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."